Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ ബസിന് തീപ്പിടിച്ച് 42 മരണം

ഹൈദരാബാദ്: ആന്ധ്രയില്‍ ബസിന് തീപ്പിടിച്ച് 42 പേര്‍ മരിച്ചു. ബംഗലൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പൊയ സ്വകാര്യ ബസിനാണ് തീപ്പിടിച്ചത്. ബസില്‍ നാല്‍പ്പത്തിയഞ്ചില്‍പ്പരം ആളുകളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയിലെ മെഹബൂബ് നഗറില്‍ വച്ചാണ് അപകടം.

ബംഗലൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് പുറപ്പെട്ടത്. ഹൈദരാബാദിന് 30 കിലോമീറ്റഹര്‍ അകലെ വച്ച് ഓയില്‍ ടാങ്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതുവരെ നാല്‍പ്പതു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍.

Andhra bus accident

ദീപാവലി പ്രമാണിച്ച് നാട്ടിലേക്ക് പോകുന്ന യാത്രക്കാരായിരുന്നു ബസില്‍ കൂടുതലും. പുലര്‍ച്ചെ ആയതിനാല്‍ യാത്രകാരെല്ലാം ഉറക്കത്തിലയിരുന്നു. ഇതിനാലാണ് പലര്‍ക്കും രക്ഷപ്പെടാന്‍ കഴിയാതെ പോയത്. ചിലര്‍ സുരക്ഷാവാതില്‍ വഴി പുറത്തേക്ക് എടുത്ത് ചാടി രക്ഷപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കുന്നു.

അപകടത്തെ തുടര്‍ന്ന് ബംഗലൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ഗതാഗതം തത്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നെങ്കിലും പിന്നീട് ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് ഒഴിവാക്കി. മൂന്ന് ഫയര്‍ എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആദ്യ റിപ്പോര്‍ട്ട് പ്രകാരം ബസ് പൂര്‍ണമായും കത്തി നശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+