Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയിലെ മഴക്കെടുതി ദൃശ്യങ്ങളിലൂടെ

ഹൈദരാബാദ്: ഫായിലിന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആന്ധ്രയില്‍ ഉണ്ടായ കനത്ത മഴയില്‍ 48 പേർ മരിച്ചു.അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 72,000 പേരെ ഇതിനോടകം ഒഴിപ്പിച്ചു. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 900 കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകുന്നു. കനത്ത മഴയില്‍ വന്‍ കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായത്. റെയില്‍ പാളങ്ങളും , വൈദ്യുതി ബന്ധവും വിഛേദിയ്ക്കപ്പെട്ടു. ആന്ധ്രപ്രദേശിലെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍.

റോഡ് പുഴയായപ്പോള്‍

റോഡ് പുഴയായപ്പോള്‍

സംസ്ഥാനത്ത് അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറിയപ്പോള്‍.

വെള്ളം വെള്ളം സര്‍വ്വത്ര

വെള്ളം വെള്ളം സര്‍വ്വത്ര

നൂറുകണക്കിന് ഗ്രാമങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായത്. ക്ഷാപ്രവര്‍ത്തനത്തിന് വിവിധ ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ പന്ത്രണ്ടോളം ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

വീട്ടിനുള്ളിലും

വീട്ടിനുള്ളിലും

ബഞ്ചര കോളനിയിലെ ഒരു വീട്ടിനുള്ളിനല്‍ വെള്ളം കയറിയപ്പോള്‍.

സുധീര്‍ റെഡ്ഡി.

സുധീര്‍ റെഡ്ഡി.

ഹയാത് നഗറില്‍ സന്ദര്‍ശനം നടത്തുന്ന എംഎല്‍എ സുധീര്‍ റെഡ്ഡി. ഇവിടെത്ത ഗതാഗത സംവിധാനങ്ങള്‍ തകരാറിലായി

മഴയില്‍

മഴയില്‍

വീട്ടില്‍ കയറിയ വെള്ളം പുറത്തേയ്ക്ക്് ഒഴിയ്ക്കുന്ന സ്ത്രീ

ആന്ധ്രയില്‍

ആന്ധ്രയില്‍

72,000 പേരെ ഇതിനോടകം മാറ്റിപാര്‍പ്പിച്ചു. 6,597 വീടുകള്‍ക്ക് നാശം സംഭവിച്ചു.

കൃഷിനാശം

കൃഷിനാശം

അഞ്ചര ലക്ഷത്തിലേറെ പ്രദേശത്തെ കൃഷി നശിച്ചു.

ഫായിലിന്‍

ഫായിലിന്‍

ഫായിലിന്‍ ചുഴലികൊടുങ്കാറ്റിന് ശേഷമാണ് മഴ ശക്തമായത്.

ഗതാഗതം

ഗതാഗതം

സംസ്ഥാനത്തെ ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടു. വിജയവാഡ-ഹൈദരാബാദ് ഹൈവേ തകര്‍ന്നു. സെക്കന്തരാബാദ്-ഗുണ്ടൂര്‍ സെക്ഷനില്‍ ബൊമൈപ്പള്ളിയില്‍ റെയില്‍ പാളം തകര്‍ന്നു.

നദികള്‍ കരകവിഞ്ഞൊഴുകുന്നു

നദികള്‍ കരകവിഞ്ഞൊഴുകുന്നു

സംസ്ഥാനത്ത് പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുന്നത് അപകട സാധ്യത കൂട്ടുന്നു

മത്സ്യബന്ധനത്തിന് വിലക്ക്

മത്സ്യബന്ധനത്തിന് വിലക്ക്

മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 സ്ഥാപനങ്ങള്‍ പൂട്ടി

സ്ഥാപനങ്ങള്‍ പൂട്ടി

മിക്ക വ്യാപാര സ്ഥാപനങ്ങളും കനത്ത മഴയെത്തുടര്‍ന്ന് അടച്ച് പൂട്ടി

വീണ്ടും മഴ

വീണ്ടും മഴ

അടുത്ത 48 മണിയ്ക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ദുരിതാശ്വാസം

ദുരിതാശ്വാസം


സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+