മന്ത്രിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു !! ദുരന്തം വീട്ടിലേക്ക് വരും വഴി

  • By: മരിയ
Subscribe to Oneindia Malayalam

വിശാഖപട്ടണം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ മന്ത്രിയുടെ മകന്‍ മരിച്ചു. ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി പി നാരായണയുടെ മകന്‍ പി നിഷിത് (22) ആണ് കൊല്ലപ്പെട്ടത്. നിഷിതിനൊപ്പം കാറിലുണ്ടായിരുന്നു സുഹൃത്തും അപകടത്തില്‍ മരിച്ചു.

അപകടം കാരണം

കനത്ത മഴയില്‍ റോഡില്‍ നിറയെ വെള്ളമായിരുന്നു. വെള്ളത്തില്‍ മുങ്ങി കിടക്കുകയായിരുന്നു മെട്രോ റെയില്‍ കാറില്‍ സഞ്ചരിയ്ക്കുകയായിരുന്നു നിഷിതും സുഹൃത്തും കണ്ടില്ല.

കാര്‍ ഇടിച്ചു

നിഷിത് ഓടിച്ചിരുന്ന ബിഎംഡബ്‌ളു കാര്‍ മെട്രോ റെയിലിന്റെ തൂണില്‍ ഇടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷിതിനേയും സുഹൃത്തിനേയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാട്ടിലെത്തി

ലണ്ടനില്‍ സന്ദര്‍ശത്തിലായിരുന്ന മന്ത്രി പി നാരായണ ട്രിപ്പ് റദ്ദാക്കി വിശാഖപട്ടണത്തെത്തിയിട്ടുണ്ട്.

നിഷിതിനെ കുറിച്ച്

നാരായണ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിഷ്യൂന്‍സിന്റെ ഡയറക്ടര്‍ ആണ് നിഷിത്. ഇദ്ദേഹമായിരുന്നു എഞ്ചിനീറിംഗ്, മെഡിക്കല്‍ കോളേജുകളുടെ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയിരുന്നുത്.

English summary
Andra minister's son killed in car accident.
Please Wait while comments are loading...