യോഗി ആദിത്യനാഥിനെ അംഗനവാടി ടീച്ചർ 'വിവാഹം' കഴിച്ചു! സാക്ഷികളായി നൂറുകണക്കിന് സ്ത്രീകളും...

  • Posted By: Desk
Subscribe to Oneindia Malayalam

ലഖ്നൗ: തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്നവരാണ് അംഗനവാടി, ആശാ വർക്കർമാർ. മിക്ക സംസ്ഥാനങ്ങളിലെയും അംഗനവാടി വർക്കർമാർ ദുരിത ജീവിതം നയിക്കുന്നവരുമാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല.

സോളാറും സരിതയും കർണ്ണാടകയിലും 'താരം'! കെസി വേണുഗോപാലിനെതിരെ വനിതാ എംപി...

ചോരചെങ്കൊടി കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചു! കോൺഗ്രസുകാരനെ സിപിഎം പ്രവർത്തകർ പഞ്ഞിക്കിട്ടു...

ഭരണത്തിലേറിയാൽ അംഗൻവാടി വർക്കർമാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാൽ സർക്കാർ അധികാരത്തിലേറി എട്ടുമാസം പിന്നിട്ടിട്ടും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് അംഗൻവാടി വർക്കർമാർ പറയുന്നു. ഇനി കാത്തിരിക്കാനാകില്ലെന്ന് ഉറപ്പിച്ച് ഉത്തർപ്രദേശിലെ ആയിരക്കണക്കിന് അംഗൻവാടി വർക്കർമാർ ഇപ്പോൾ പ്രതിഷേധവുമായി തെരുവിലിറങ്ങിക്കുകയാണ്.

സമരം...

സമരം...

സാധാരണരീതിയിലുള്ള സമരങ്ങളും പ്രകടനങ്ങളും നടത്തിയാൽ ശ്രദ്ധിക്കപ്പെടില്ലെന്ന് ഉത്തർപ്രദേശിലെ അംഗൻവാടി വർക്കർമാർക്കറിയാം. അതിനാൽ ഇത്തവണ തികച്ചും വ്യത്യസ്തമായ സമരവുമായാണ് അംഗൻവാടി വർക്കർമാർ തെരുവിലിറങ്ങിയത്. സീതാപൂരിലായിരുന്നു അംഗൻവാടി വർക്കർമാരുടെ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

വിവാഹം...

വിവാഹം...

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിച്ചാണ് സീതാപൂരിലെ അംഗൻവാടി വർക്കർമാർ പ്രതിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ മുഖംമൂടിയണിഞ്ഞ സ്ത്രീയെ മഹിളാ അംഗൻവാടി കർമ്മചാരി സംഘ് ജില്ലാ പ്രസിഡന്റ് നീതു സിങാണ് വിവാഹം കഴിച്ചത്. പ്രതീകാത്മക വിവാഹത്തിലൂടെ തങ്ങളുടെ പ്രതിഷേധത്തിന് ദേശീയശ്രദ്ധ കൈവരിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

സമരരീതി...

സമരരീതി...

ഇത്തരത്തിലൊരു പ്രതീകാത്മക വിവാഹത്തിലൂടെ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് എല്ലാവരുമറിയുമെന്നാണ് നീതു സിങ് മാധ്യമങ്ങളോട് പറഞ്ഞത്. നാല് ലക്ഷത്തോളം വരുന്ന അംഗൻവാടി വർക്കർമാർക്കാണ് ഈ സമരത്തിന്റെ ഗുണം ലഭിക്കുന്നത്. യോഗി സർക്കാരിന് ഇനി തങ്ങൾക്കെതിരെ മുഖംതിരിഞ്ഞ് നിൽക്കാനാകില്ലെന്നും നീതു സിങ് പറഞ്ഞു.

കണ്ടില്ലെന്നു നടിക്കുന്നു..

കണ്ടില്ലെന്നു നടിക്കുന്നു..

പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം നൽകിയത്. തുടർന്ന് നാലു മാസത്തോളം ഞങ്ങൾ സമയം നൽകി. ഇപ്പോൾ എട്ടു മാസമായിരിക്കുന്നു. ഇനി കാത്തിരിക്കാൻ വയ്യ- നീതു സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കർമാർ നേരത്തെ ദില്ലിയിൽ സംഘടിപ്പിച്ച മാർച്ച് ലാത്തിച്ചാർജിലും സംഘർഷത്തിലുമാണ് കലാശിച്ചത്.

English summary
anganvadi workers mock wedding protest in uttar pradesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്