കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പിന് തൊട്ടുമുമ്പേ മലിംഗ പിന്മാറി; ശ്രീലങ്കയെ മാത്യൂസ് നയിക്കും!

  • By Muralidharan
Google Oneindia Malayalam News

കൊളംബോ: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് തൊട്ടുമുമ്പേ ശ്രീലങ്കയ്ക്ക് തിരിച്ചടി. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായ ലസിത് മലിംഗ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതാണ് ലങ്കയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെങ്കിലും മലിംഗ കളിക്കാരനായി ടീമില്‍ തുടരും. ലസിത് മലിംഗയ്ക്ക് പകരം ഓള്‍റൗണ്ടര്‍ ആഞ്ജലോ മാത്യൂസ് ലങ്കയെ ലോകകപ്പില്‍ നയിക്കും.

ഇന്ത്യ ഏഷ്യാകപ്പ് ജയിച്ചതെങ്ങനെ? 5 കാരണങ്ങള്‍

ഇടക്കിടെ അലട്ടുന്ന പരിക്ക് മൂലമാണ് മലിംഗ നായകസ്ഥാനം ഒഴിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ സമാപിച്ച ഏഷ്യാകപ്പിലും പരിക്ക് മൂലം മലിംഗയ്ക്ക് മുഴുവന്‍ മത്സരങ്ങളിലും കളിക്കാനായില്ല. മുന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വ അധ്യക്ഷനായ കമ്മിറ്റിയാണ് ശ്രീലങ്കയുടെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. മറ്റൊരു മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയും സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്.

malinga

നേരത്തെ, മലിംഗയോട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്തകളുണ്ട്. ബംഗ്ലാദേശില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയെ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് ലസിത് മലിംഗ. അന്ന് ഇന്ത്യയെ ആണ് ഫൈനലില്‍ ശ്രീലങ്ക പരാജയപ്പെടുത്തിയത്. ലോകകപ്പ് ടീമില്‍ ഫാസ്റ്റ് ബൗളര്‍ സുരംഗ ലക്മല്‍, ബാറ്റ്‌സ്മാന്‍ ലഹിരു തിരിമാനെ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഈ ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ലസിത് മലിംഗ സൂചനകള്‍ നല്‍കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് മലിംഗ. ട്വന്റി 20 ക്രിക്കറ്റില്‍ മലിംഗയ്ക്ക് പകരം വെക്കാന്‍ പോന്ന ഫാസ്റ്റ് ബൗളര്‍മാര്‍ ഇല്ല എന്ന് തന്നെ പറയണം. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് സ്ലിഗ മലിംഗ കളിക്കുന്നത്.

English summary
All-rounder Angelo Mathews today replaced Lasith Malinga as captain of the Sri Lankan cricket team for the ICC World Twenty20 in India but the injury- ravaged pacer managed to retain his place in the side.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X