കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലവെട്ടി കാല്‍ക്കല്‍ വെച്ച് തരാം; മായാവതിയോട് സ്മൃതി ഇറാനി! എന്താണ് സംഭവം?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബി എസ് പി നേതാവ് മായാവതിയും തമ്മില്‍ കനത്ത വാക്‌പോര്. രാജ്യസഭയിലാണ് ഇരുവരും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ മരണത്തെച്ചൊല്ലിയായിരുന്നു ബഹളം.

രോഹിത് വെമുലയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് മായാവതി സംസാരിച്ചത്. വിഷയം അന്വേഷിക്കുന്ന കമ്മിറ്റിയില്‍ ദളിത് മെമ്പറുണ്ടോ എന്നും മായാവതി ചോദിച്ചു. ഉച്ചയ്ക്ക് മുമ്പ് പലതവണ ബി എസ് പി നേതാക്കള്‍ ഇക്കാര്യത്തില്‍ ബഹളം വെച്ചു. മുദ്രാവാക്യം വിളിച്ചു. സഭ തടസ്സപ്പെട്ടു. ഉച്ചയ്ക്ക് ശേഷമായിരുന്നു സ്മൃതി ഇറാനി - മായാവതി വാക്‌പോര് അതിങ്ങനെ...

സ്മൃതി ഇറാനി വരുന്നു

സ്മൃതി ഇറാനി വരുന്നു

ബി എസ് പി നേതാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ താന്‍ തയ്യാറാണ് എന്ന് പറഞ്ഞാണ് സ്മൃതി ഇറാനി തുടങ്ങിയത്.

മുഖത്ത് നോക്കി സംസാരിക്കു

മുഖത്ത് നോക്കി സംസാരിക്കു

സഭയില്‍ ബഹളം വെക്കുന്നതിന് പകരം മുഖത്ത് നോക്കി ചോദ്യങ്ങള്‍ ചോദിക്കൂ- ബി എസ് പി നേതാവ് സതീഷ് ചന്ദ്ര മിശ്രയോട് ഇറാനി പറഞ്ഞു

നിങ്ങളൊരു സ്ത്രീയല്ലേ

നിങ്ങളൊരു സ്ത്രീയല്ലേ

തുടര്‍ന്നാണ് സ്മൃതി ഇറാനി മായാവതിക്ക് നേരെ തിരിഞ്ഞത്. നിങ്ങളൊരു സ്ത്രീയല്ലേ. സീനിയര്‍ മെമ്പറല്ലേ

തല വെട്ടി തരാം

തല വെട്ടി തരാം

നിങ്ങള്‍ക്ക് ഉത്തരമല്ലേ വേണ്ടത്. അത് ഞാന്‍ തരാം. എന്റെ ഉത്തരം കൊണ്ട് തൃപ്തിയായില്ലെങ്കില്‍ എന്റെ തല വെട്ടി കാല്‍ക്കല്‍ വെച്ച് തരാം - സ്മൃതി ഇറാനി വികാരം കൊണ്ടു

മായാവതിയുടെ മറുപടി

മായാവതിയുടെ മറുപടി

രോഹിത് വെമുലയുടെ മരണം അന്വേഷിക്കുന്ന കമ്മിറ്റിയില്‍ ദളിത് മെമ്പറുണ്ടോ എന്നായിരുന്നു മായാവതിക്ക് ചോദിക്കാനുണ്ടായിരുന്നത്

നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണോ

നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണോ

സമിതിയില്‍ ഒരു ദളിത് പ്രൊഫസറുണ്ടായിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞത് നിങ്ങള്‍ അംഗീകരിച്ചില്ല. മായാവതി ജിയുടെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ ദളിത് ദളിതാകൂ? - സ്മൃതി ഇറാനി ചോദിച്ചു

English summary
The Rajya Sabha on Wednesday, Feb 24 saw angry exchanges between Human Resource Development Minister Smriti Irani and BSP leader Mayawati over the suicide of research scholar Rohith Vemula in Hyderabad university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X