ബിസിനസ് തകര്‍ന്നു; അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ ഇനി മുകേഷ് അംബാനിക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ ഇനി ജേഷ്ഠന്‍ മുകേഷ് അംബാനിക്ക്. സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം അടുത്തിടെ നിര്‍ത്തിയിരുന്നു. ഇത് മുകേഷ് അംബാനി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദ്യാഭ്യാസം നേടി ലോകഫുട്‌ബോളര്‍ തിരിച്ചു വന്നു, ലൈബീരിയയുടെ പ്രസിഡന്റ് പദവിയിലേക്ക്!!

ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇരുകമ്പനികളും തമ്മില്‍ ധാരണയായതായി റിലയന്‍സ് ജിയോ അറിയിച്ചു. എത്ര കോടിയുടേതാണ് ഇടപാട് എന്നതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനികള്‍ പുറത്തുവിട്ടിട്ടില്ല. താമസിയാതെ ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം അറിയിച്ചു.

reliance

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ടവറുകള്‍, സ്പെക്ട്രം, മീഡിയ കണ്‍വെര്‍ജന്‍സ് നോഡ്സ്, ഓപ്റ്റിക് ഫൈബര്‍

കേബിള്‍ ശൃംഖല തുടങ്ങിയവ റിലയന്‍സ് ജിയോ ഏറ്റെടുക്കുമെന്ന് വക്താവ് അറിയിച്ചു. ധീരുബായ് അംബാനിയുടെ മരണശേഷമാണ് സഹോദരങ്ങള്‍ സ്വത്തുക്കള്‍ വീതിച്ചെടുത്തത്.

അന്ന് സ്വത്തിന്മേല്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടു. എന്നാല്‍, അനില്‍ അംബാനിക്ക് വ്യവസായം ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനായില്ല. ഏതാണ്ട് 40,000 കോടിയിലധികം രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ മുകേഷ് സന്നദ്ധത പ്രകടിപ്പിച്ചത്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Anil Ambani's RCom to sell assets to Mukesh's Jio

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്