സംഘപരിവാർ രണ്ടും കൽപ്പിച്ച്; ത്രിപുരയിൽ മറ്റൊരു ലെനിൻ പ്രതിമ കൂടി തകർത്തു
അഗർത്തല: ത്രിപുരയിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഘപരിവാർ ശക്തികളുടെ അക്രമത്തിന് അയവില്ല. തിങ്കളാഴ്ച ബലോണിയയില്‍ കോളജ് സ്ക്വയരില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ അക്രമിച്ചചിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്നത്. തൊട്ടു പിന്നാലെ മറ്റൊരു ലെനിൻ പ്രതിമ കൂടി സംഘപരിവാർ പ്രവർത്തകർ തകർത്തു.
ഇടതുപക്ഷത്തില്‍ നിന്ന് അധികാരം പിടിച്ചെടുത്തതിന് ശേഷം ബിജെപി തുടങ്ങിയ ആക്രമണങ്ങള്‍ രണ്ടുദിവസമായി തുടരുകയാണ്. രണ്ടുദിവസത്തിനിടെ ഇതു രണ്ടാമത്തെ ആക്രമണമാണ്. പ്രതിമ തകര്‍ക്കല്‍ സംഭവം വര്‍ഗ്ഗീയ ലഹളയല്ലെന്നും നശീകരണ പ്രവര്‍ത്തനമാണെന്നും ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി പറഞ്ഞു.

കർശന നടപടി എടുക്കും
സംഭവം ജില്ലാ ഭരണകൂടം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തിന്റെ അടയാളമാണ് പ്രതിമ തകര്‍ക്കൽ
പ്രതിമയ്ക്ക് നേരെയുള്ള അക്രമത്തിനെ തുടർന്ന് ത്രിപുരയില്‍ ഇരുപാര്‍ട്ടികളുടേയും വാക്പോര് വിളികളും നടന്നിരുന്നു. കമ്മ്യൂണിസത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമാണ് പ്രതിമ തകര്‍ക്കലെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.

പിന്തുണയ്ക്കില്ലെന്ന് മമത ബാനർജി
അതേസമയം ത്രിപുരയിലെ സിപിഎം അനുഭാവികള്‍ക്കെതിരെയുള്ള ബിജെപി ആക്രമണത്തെ പിന്തുണയ്ക്കില്ലെന്നും ലെനിന്റെ പ്രതിമ തകര്‍ത്തത് ശരിയല്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍
കാറല്‍ മാര്‍ക്സും മഹാനായ ലെനിനും എന്റെ നേതാക്കളല്ല. എന്നാല്‍ റഷ്യയെ സംബന്ധിച്ച് അവര്‍ വലിയ നേതാക്കളാണ്. വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍ ചേരുന്നതാണ് ലോകം. ബിജെപി അധികാരത്തിലെത്തിയെന്ന് കരുതി ലെനിന്റെയും മാര്‍ക്സിന്റെയും പ്രതിമ തകര്‍ക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നാണ് മമത ബാനർജി പറഞ്ഞത്.

സിപിഎമ്മുമായി ഭിന്നതയുണ്ട്
സിപിഎമ്മുമായി ആശയത്തില്‍ ഭിന്നതകളുണ്ട്. എന്നാല്‍ സിപിഎം ആക്രമങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്. അതുപോലെ ബിജെപി ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications