പാകിസ്താനിൽ തക്കാളി വില കുതിക്കുന്നു, ലാഹോറിൽ 300 അമൃത്സറിൽ 40, സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

ലാഹോർ: പാകിസ്താനിൽ തക്കാളി വില കുതിക്കുന്നു . ഒരു കിലോ തക്കാളിക്ക് 300 രൂപ കടന്നു. പാകിസ്താനിലെ തക്കാളി വിലകയറ്റത്തിനു പിന്നിൽ ഇന്ത്യയെന്നു റിപ്പോർട്ട്. പാകിസ്താന്റെ ഇന്ത്യ വിരുദ്ധ നിലപാടുകളാണ് വിലകയറ്റത്തിനു പിന്നിലെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പാകിസ്താൻ ന്യൂസ് പേപ്പറായ ഡോൺ ന്യൂസ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒപീനിയൻ പേജിലാണ് പാക് സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യമായുള്ള തർക്കത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ല. ഇത് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നതിനു തുല്യമാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

 സർക്കാരിനെ ന്യായികരിക്കുന്നു

സർക്കാരിനെ ന്യായികരിക്കുന്നു

സർക്കാർ നിലപാടിനെ ന്യായികരിക്കുന്ന മന്ത്രിയേയും പത്രം വിമർശിക്കുന്നുണ്ട്. സ്വന്തം കർഷകരെ സഹായിക്കുന്നതിന് പകരം എന്തിനാണ് വിദേശീയർക്ക് സഹായം നൽകുന്നതെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

 മന്ത്രിയുടെ നിലപാടിന് രൂക്ഷ വിമർശനം

മന്ത്രിയുടെ നിലപാടിന് രൂക്ഷ വിമർശനം

മന്ത്രിയുടെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് പത്രം വിമശിച്ചിരിക്കുന്നത്. ചീഞ്ഞ തക്കളികൾ മന്ത്രിയുടെ തലവഴി കമിഴ്ത്തുകയാണ് വേണ്ടെതെന്നും ഡോൺ മറുപടി നൽകുന്നുണ്ട്.

ഇന്ത്യയുടേത് മാഫിയ ഇടപാട്

ഇന്ത്യയുടേത് മാഫിയ ഇടപാട്

ഇന്ത്യൻ ഇറക്കുമതിക്കാരുടെ സ്വാധീനത്തിൽപ്പെട്ട മാഫിയകളുടെ ഇടപാട് അനുവദികില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. ഇതിനെതിരെ പത്രം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

 സാധാരണക്കാരെ തകർക്കുന്നു

സാധാരണക്കാരെ തകർക്കുന്നു

സർക്കാരിന്റെ ഇത്തരത്തിലുള്ള നിലപാട് സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്. സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളുടെ കുടുംബ ബജറ്റ് തകർക്കുന്നു.

 ലഹോറിൽ 300 അമൃത്സറിൽ 40

ലഹോറിൽ 300 അമൃത്സറിൽ 40

ലഹോറിൽ 300 രൂപയ്ക്ക് വിൽക്കുന്ന തക്കാളിയ്ക്ക് 30 മൈൽ അകലെയുള്ള അമൃത്സറിൽ 40 രൂപയാണ് വില. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കാനുള്ള ഉപഭോക്തക്കളുടെ അവകാശത്തെയാണ് സർക്കാർ ഹനിക്കുന്നതെന്നും ഡോൺ ലേഖനത്തിൽ പറയുന്നുണ്ട്.

English summary
An anti-India hysteria whipped up by the politicians is responsible for tomato prices peaking at Rs.300 per kg in Lahore and other cities in the country, a Pakistani daily said in an opinion piece on Friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്