ഇന്ത്യാ വിരുദ്ധ റാലി, കശ്മീര്‍ കേന്ദ്രത്തോട് ചെയ്യുന്നത്...
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് പതാകയേന്തി ഇന്ത്യാ വിരുദ്ധറാലി നടത്തിയ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിലപാടിനൊടുവിലാണ് ജമ്മു കാശ്മീര്‍ പോലീസ് ആലമിനെ അറസ്റ്റ് ചെയ്തത്. 2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ നൂറിലേറെപേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ആലത്തെ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്ന് വിട്ടയച്ചത്.
ആലത്തെ ജയിലില്‍ നിന്നും വിട്ടയച്ചത് അന്ന് തന്നെ വന്‍ വിവാദമായിരുന്നു. ഇക്കാര്യത്തെ ചൊല്ലി കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും കാശ്മീരിലെ പി ഡി പി സര്‍ക്കാരും തമ്മില്‍ ഉരസലും ഉണ്ടായി. ബി ജെ പി.യുടെയും സുരക്ഷാ ഏജന്‍സികളുടെയും എതിര്‍പ്പ് മറികടന്നാണ് കാശ്മീരിലെ മുഫ്തി മുഹമ്മദ് സയ്യീദ് സര്‍ക്കാര്‍ ആലത്തെ മോചിപ്പിച്ചത്. കാശ്മീരില്‍ പി ഡി പി സര്‍ക്കാരിന്റെ ഭാഗമാണ് ബി ജെ പി.

ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലി ഷാ ഗിലാനിക്ക് നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് ആലം കേന്ദ്രസര്‍ക്കാരിനെ വീണ്ടും ചൊടിപ്പിച്ചത്. ഇന്ത്യാ വിരുദ്ധ റാലിയെത്തുടര്‍ന്ന് ആലത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കാശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സയ്യദ് അലി ഷാ ഗിലാനി, ഭട്ട്, പീര്‍ സെയ്ഫുളള എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ദേശീയ സുരക്ഷയില്‍ തൊട്ടുള്ള ഒരു കളിക്കും ബി ജെ പി കൂട്ടുനില്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ അറിയിച്ചിട്ടുണ്ട്. പി ഡി പി - ബി ജെ പി സഖ്യത്തിലെ ഉടമ്പടികള്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി തെറ്റിക്കുകയാണ് എന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.












Click it and Unblock the Notifications