കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിവാദം; വിദ്യാര്‍ഥികള്‍ക്കെതിരെ അനുപം ഖേര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പ്രതിഷേധത്തിനെതിരെ ബോളിവുഡ് നടന്‍ അനുപം ഖേര്‍. രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്ന രീതിയില്‍ ആര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുക എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു രീതിയിലുള്ള പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. എങ്ങിനെയാണിവര്‍ക്ക് രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ സാധിക്കുന്നത്? രാജ്യത്തിന്റെ ഐക്യം തകര്‍ത്തുകൊണ്ടാണോ അഭിപ്രായം സ്വാതന്ത്ര്യം നടത്തേണ്ടത്? ഇത് ഒരിക്കലും അനുവദിച്ചുകൊടുക്കാന്‍ പാടില്ലാത്തതാണെന്നും അനുപം ഖേര്‍ പറഞ്ഞു.

anupam-kher

സര്‍ക്കാരിനെതിരെ പ്രതിഷേധമുണ്ടെങ്കില്‍ അത് ജനാധിപത്യ രീതിയില്‍ അവതരിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണ്. അവരോട് ക്ഷമിക്കുകയെന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് അനുപം ഖേര്‍ പറയുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അനുപം ഖേര്‍ വിമര്‍ശിച്ചു.

സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തണമെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് വീഡിയോ വഴി മുഖ്യമന്ത്രിക്ക് മനസിലാകാതിരുന്നിട്ടാണോ എന്ന് അനുപം ഖേര്‍ ചോദിക്കുന്നു. നേരത്തെ രാജ്യത്ത് അസഹിഷ്ണുതാ വിവാദം ഉയര്‍ന്നപ്പോഴും കേന്ദ്ര സര്‍ക്കാരിനെ അനുപം ഖേര്‍ ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പത്മ അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തു.

English summary
Anupam Kher on JNU row; No one has the right to play with country’s unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X