കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളുരു: മേലധികാരികളുടെ ഉപദ്രവം; അനുപമ ഷേണായി വനിതാ കമ്മീഷനെ സമീപിച്ചു?

Google Oneindia Malayalam News

ബെംഗളുരു: മേലധികാരികള്‍ ഉപദ്രവിക്കുന്നു എന്നാരോപിച്ച് മുന്‍ കര്‍ണ്ണാടക ഡിവൈഎസ്പി അനുപമ ഷേണായി വനിതാ കമ്മീഷനെ സമീപിച്ചു. തനിക്കുനേരെ മേലധികാരികളില്‍ നിന്ന് ഉപദ്രവമുണ്ടായെന്നു കാണിച്ച് ബുധനാഴ്ചയാണ് അനുപമ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് സൂപ്രണ്ട് ആര്‍ ചേതന്‍ തന്നെ ഉപദ്രവിച്ചുവെന്ന് കാണിച്ച് ഏഴ് പേജുള്ള കത്ത് സമര്‍പ്പിച്ചുവെന്നാണ് ജോലിയില്‍ നിന്ന് രാജി വെച്ച ജൂണ്‍ നാല് എന്ന തിയ്യതി വെച്ച് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നത്.

താന്‍ 19 ദിവസം മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചപ്പോഴുള്ള അവധിക്കത്ത് മെയ് മാസത്തിലാണ് എസ്പി പരിശോധനക്ക് അയച്ചത്. പ്രസ്തുത കത്ത് കമ്മീഷന്‍ പരിശോധിക്കണമെന്നും കമ്മീഷന് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. അനുപമക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ നിയമാനുസൃതമാണെന്നാണ് എസ്പി ചേതന്റെ പ്രതികരണം.

anupamashenoy

കര്‍ണ്ണാടകയില്‍ അഴിമതി വിരുദ്ധ പോരാട്ടം നടത്തിയതിന് രാജിവച്ചൊഴിയേണ്ടി വന്ന അനുപമയെ ബെല്ലാരിയിലെ കുഡ്‌ലിയില്‍ ഡിവൈഎസ്പി ആയിരിക്കെ തൊഴില്‍ മന്ത്രി പരമേശ്വര്‍ നായിക്കിന്റെ ഫോണെടുത്തില്ലെന്ന കാരണം കാണിച്ച് സ്ഥലം മാറ്റുകയായിരുന്നു.

അനുപമ ഷേണായ് സോണിയാഗാന്ധിയ്ക്കു പരാതി നല്‍കും;മന്ത്രിമാരുള്‍പ്പെടെയുളളവര്‍ക്ക് പണികിട്ടും?അനുപമ ഷേണായ് സോണിയാഗാന്ധിയ്ക്കു പരാതി നല്‍കും;മന്ത്രിമാരുള്‍പ്പെടെയുളളവര്‍ക്ക് പണികിട്ടും?

അഴിമതിക്കും മാഫിയകള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചു മടുത്തിട്ടാണ് രാജിവെയ്ക്കുന്നതെന്നാണ് അനുപമ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെയ്ക്കുന്നതെന്ന് എഴുതി നല്‍കാനാണ് ബെല്ലാരി എസ്പി ആര്‍ ചേതന്‍ മുന്നോട്ടുവച്ച ആവശ്യം. അനുപമ ഷേണായിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കര്‍ണ്ണാടക തൊഴില്‍ മന്ത്രി പരമേശ്വറിനെതിരെയുള്ള ആരോപണങ്ങളുന്നയിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അത്തരമൊരു അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന നിലപാടാണ് അനുപമ പിന്നീട് സ്വീകരിച്ചത്.

English summary
Former Karnataka DYSP Anupama shenoy approaches Women's panel on harrasment by seniors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X