കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1993 മാര്‍ച്ച് 12 മുംബൈ നടുങ്ങിയ ദിനം

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ നടപടികള്‍ക്കൊടുവില്‍ 1993ലെ മുംബൈസ്‌ഫോടന കേസുകളില്‍ പിടിയിലായ ഏക പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. മേമനനു വേണ്ടി വാദിക്കുന്നവര്‍ കാണതെ പോവുന്ന ഒന്നുണ്ട്. 1993 മാര്‍ച്ച് 12ന് രാജ്യത്തെ ഞെട്ടിച്ച മുംബൈ സഫോടനത്തില്‍ മരിച്ച 257 പേരുടെ കുടുംബാങ്ങളെ അവര്‍ക്ക് നഷ്ടമായവരെ തിരിച്ചു കൊടുക്കാന്‍ യാക്കുബ് മേമനു കഴിയുമോ? അവരുടെ വേദനയെക്കാള്‍ വലുതാണേ യാക്കുബ് മേമനന്റെ ഈ ശിക്ഷ എന്നു കരുതുന്നവര്‍ ഉണ്ടങ്കെില്‍ നമുക്ക് അലരെ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും.

മുംബൈയെ പിടിച്ചുകുലുക്കിയ ബോംബ് സ്‌ഫോടനത്തില്‍ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 സ്‌ഫോടനപരമ്പരകളാണ് അരങ്ങേറിയത്‌സ്‌ഫോടനത്തില്‍ 700 പേര്‍ക്ക് പരിക്കേറ്റു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമീപം ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആദ്യ സ്‌ഫോടനം. ഉച്ചയ്ക്ക് 1.30 നും വൈകീട്ട് 3.40 നും ഇടയിലായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.

mumbai-blasts

മാഹിമിലെ ഫിഷര്‍മെന്‍ കോളനി, പ്ലാസ സിനിമ, സവേരി ബസാര്‍, ഹോട്ടല്‍ സീറോക്ക്, ഹോട്ടല്‍ ജൂഹു സെന്റോര്‍, എയര്‍ ഇന്ത്യ ബില്‍ഡിങ്, സാഹര്‍ എയര്‍പോര്‍ട്ട്, വര്‍ളി, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ ആയിരുന്നു സ്‌ഫോടനങ്ങള്‍.സ്‌കൂട്ടറുകളിലും കാറുകളിലും ആയിരുന്നു ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. സ്യൂട്ട് കെയ്‌സുകളില്‍ ഒളിപ്പിച്ച ബോംബുകള്‍ ആയിരുന്നു ഹോട്ടലുകളില്‍ സ്ഥാപിച്ചിരുന്നത്.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെ ഉപയോഗിച്ച് പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ് കരുതപ്പെടുന്നത്.സംഭവത്തില്‍ പോലീസിനും കസ്റ്റംസിനും കോസ്റ്റ് ഗാര്‍ഡിനും സംഭവിച്ച വീഴ്ച കേസിന്റെ വിചാരണയ്ക്കിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പ്രതികാര നടപടിയാണ് മുംബൈ സ്‌ഫോടനക്കേസ് എന്നും പറയുപ്പെടുന്നുണ്ട്

English summary
Family members of some of the victims of 1993 Mumbai blasts today demanded that Yakub Memon be hanged and submitted a mass petition to Chief Minister Devendra Fanavis in this regard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X