കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട കലാം: മഹാനായ രാജ്യസ്‌നേഹിക്ക് ഉചിതമായ ആദരം!

  • By Muralidharan
Google Oneindia Malayalam News

രാമേശ്വരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് രാജ്യം വിട നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മതാചാര പ്രകാരമായിരുന്നു ഖബറടക്കം നടന്നത്. പേയ്കരുമ്പൂരിലെ ഖബറിസ്ഥാനില്‍ രാവിലെ പതിനൊന്നരയോടെയായിരുന്നു സംസ്‌കാരം. രാവിലെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം മുഹയിദ്ദീന്‍ ജുമാമസ്ജിദി മയ്യത്ത് നമസ്‌കാരം നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തി. കലാമിനെ അവസാനമായി ഒരുനോക്കുകാണാനായി ജനസഹസ്രങ്ങള്‍ ഓടിയെത്തി. മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ മുന്‍നിര്‍ത്തി കനത്ത സുരക്ഷയ്ക്കിടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ചിത്രങ്ങളിലേക്ക്.

വിട കലാം

വിട കലാം

മഹാനായ രാജ്യസ്‌നേഹിയും ജനകീയ രാഷ്ട്രപതിയുമായ അബ്ദുള്‍ കലാമിന് വിട. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കുടുംബവീടിന് സമീപത്താണ് കലാം അന്തിയുറങ്ങുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടുനല്‍കിയ പ്രത്യേക സ്ഥലത്തായിരുന്നു സംസ്‌കാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് പന്ത്രണ്ടേ കാലോടെ മോദി ദില്ലിക്ക് മടങ്ങി.

കാണാനെത്തിയത് ഒരുലക്ഷം പേര്‍

കാണാനെത്തിയത് ഒരുലക്ഷം പേര്‍

കലാമിന്റെ മൃതദേഹം അവസാനമായി ഒന്ന് കാണാനും സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയാകാനുമായി ഒരു ലക്ഷം പേരെങ്കിലും രാമേശ്വരത്ത് എത്തി. ഇതില്‍ കൂടുതലും കലാമിന്റെ ശിഷ്യന്മാരായിരുന്നു.

വിങ്ങിപ്പൊട്ടി സഹോദരന്‍

വിങ്ങിപ്പൊട്ടി സഹോദരന്‍

ജന്മഗൃഹമായ രാമേശ്വരം മോസ്‌ക് സ്ട്രീറ്റിലെ കലാം ഹൗസിലെത്തിച്ച കലാമിന്റെ ഭൗതികശരീരത്തിനടുത്ത് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന മൂത്ത സഹോദരന്‍ ചിന്നമരയ്ക്കാര്‍.

പൊതുദര്‍ശനത്തിന് വെച്ചു

പൊതുദര്‍ശനത്തിന് വെച്ചു

മുഹയിദ്ദീന്‍ ജുമാമസ്ജിദിലാണ് മയ്യത്ത് നമസ്‌കാരം നടന്നത്. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ഇത്. നമസ്‌കാരത്തിനു മുഹമ്മദ് മുത്തു മീരാലബ്ബയാണ് നേതൃത്വം നല്‍കിയത്.

 വി ഐ പികളുടെ സാന്നിധ്യം

വി ഐ പികളുടെ സാന്നിധ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്, ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍മാരായ പി.സദാശിവം, കെ.റോസയ്യ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി ഒരുപാട് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

ചടങ്ങുകള്‍ കനത്ത സുരക്ഷയില്‍

ചടങ്ങുകള്‍ കനത്ത സുരക്ഷയില്‍

കനത്ത സുരക്ഷയ്ക്കിടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.

അന്ത്യം ഷില്ലോംഗില്‍

അന്ത്യം ഷില്ലോംഗില്‍

തിങ്കളാഴ്ച വൈകിട്ട് മേഘാലയയിലെ ഷില്ലോംഗില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഷില്ലോംഗിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റി(ഐഐഎം)ലെ പ്രഭാഷണത്തിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം ദില്ലിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സ്വന്തനാടായ രാമേശ്വരത്ത് എത്തിച്ചത്.

English summary
Dr Abdul Kalam Kalam passed away on July 27th in Shillong while delivering a lecture at IIM. He was put to rest at Paikarumbu burial grounds in Rameswaram with full state and military honour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X