കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ ഇനിയും മല്‍സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി... തലക്കെട്ടിന് താല്‍പ്പര്യമില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെത്തിയിരിക്കുകയാണ്. ശേഷം രാജസ്ഥാനിലേക്ക് കടക്കും. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

എന്നാല്‍ അവര്‍ക്ക് അറിയേണ്ടിയിരുന്നത്, രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്നായിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും പാര്‍ട്ടിക്ക് അവശ്യം വേണ്ട നേതാക്കളാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടി. രണ്ടു പേരും പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണ്. അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

2

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്നായിരുന്നു പിന്നീടുയര്‍ന്ന ചോദ്യം. ഉത്തര്‍ പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവച്ചാലേ കേന്ദ്രത്തില്‍ ഭരണം കിട്ടൂ എന്നും നരേന്ദ്ര മോദി യുപിയിലെ വാരണാസിയില്‍ മല്‍സരിക്കുന്ന കാര്യവും അവര്‍ എടുത്തു പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ഭാരത് ജോഡോ യാത്രയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് പറഞ്ഞ രാഹുല്‍ ചില കാര്യങ്ങള്‍ അടിവരയിട്ട് സൂചിപ്പിച്ചു.

3

അമേഠിയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ മറുപടി പറഞ്ഞ് മാധ്യമങ്ങള്‍ക്ക് തലക്കെട്ട് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രധാന ആശയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാം. നാളെത്തെ കാര്യമാണ് നിങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ അമേഠിയില്‍ മല്‍സരിക്കുമോ ഇല്ലയോ എന്ന്...

4

ഭാരത് ജോഡോ യാത്രയെ സംബന്ധിച്ച് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. യാത്രയ്ക്ക് പിന്നിലുള്ള ആശയത്തെ കുറിച്ച് വാര്‍ത്ത കൊടുക്കണം. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ഒന്നര വര്‍ഷത്തിന് ശേഷമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു യുപിയിലെ അമേഠി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഇവിടെ ജയിച്ചത്.

5

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു അമേഠിയും റായ്ബറേലിയും. 2019ലെ തിരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധി തന്നെ ജയിച്ചു. എന്നാല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുകയാണ് ചെയ്തത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ജയിച്ചത്. 2014ല്‍ ഇവര്‍ രാഹുലിനോട് പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ അവരുടെ ശ്രമം കഴിഞ്ഞ തവണയാണ് വിജയം കണ്ടത്.

6

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലും മല്‍സരിച്ചതോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് വഴി തെളിഞ്ഞത്. അടുത്ത തവണ രാഹുല്‍ അമേഠിയില്‍ വരണം എന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ സ്വാധീന മണ്ഡലം എന്ന നിലയിലേക്ക് അമേഠി മാറിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം ഈ മണ്ഡലത്തില്‍ കുറവാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാസികള്‍ക്ക് ഭാഗ്യപ്പെരുമഴ!! ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി; ഷുഹൈബിന് പിന്നാലെ...പ്രവാസികള്‍ക്ക് ഭാഗ്യപ്പെരുമഴ!! ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി; ഷുഹൈബിന് പിന്നാലെ...

7

80 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കാണ് കേന്ദ്രത്തില്‍ ഭരണം നേടാന്‍ സാധിക്കുക. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു യുപി. അന്ന് കേന്ദ്രം ഭരിച്ചതും കോണ്‍ഗ്രസാണ്. പിന്നീട് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം യുപി നല്‍കാത്ത ഘട്ടത്തില്‍ കേന്ദ്രത്തിലും സര്‍ക്കാരുകള്‍ ആടിയുലഞ്ഞു. 2014 മുതല്‍ ബിജെപിയാണ് 90 ശതമാനം സീറ്റുകളില്‍ ഇവിടെ ജയിക്കുന്നത്.

കളമശ്ശേരിയില്‍ യുഡിഎഫ് ഭരണം വീഴും; എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ ബിജെപി... വിമതന്‍ മാറിയേക്കുംകളമശ്ശേരിയില്‍ യുഡിഎഫ് ഭരണം വീഴും; എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ ബിജെപി... വിമതന്‍ മാറിയേക്കും

English summary
Are You Contest Again From Amethi Lok Sabha Election? These Are Rahul Gandhi Reply To Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X