കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും! എക്സിറ്റ് പോള്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കമല്‍നാഥ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും | Oneindia Malayalam

മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. പുറത്തുവന്ന സര്‍വ്വേകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്ന സൂചനയും നല്‍കുന്നുണ്ട്. നേരത്തേ തിരഞ്ഞെടുപ്പിന് പിന്നാലെ 140 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് അവകാശപ്പെട്ടിരുന്നു.

ഫലം വരാന്‍ മൂന്ന് ദിവസം ശേഷിക്കെ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ എത്തുമെന്ന് ആവര്‍ത്തിക്കുകയാണ് കമല്‍ നാഥ്.മധ്യപ്രദേശില്‍ മാത്രമല്ല മൂന്ന് സംസ്ഥാനങ്ങളില്‍ എകിസ്റ്റ് പോള്‍ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന സൂചന ലഭിച്ചെന്നാണ് കമല്‍ നാഥ് വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 ശ്രദ്ധാ കേന്ദ്രമായി മധ്യപ്രദേശ്

ശ്രദ്ധാ കേന്ദ്രമായി മധ്യപ്രദേശ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് വിലയിരുത്തുന്നത്. അതില്‍ ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമല്ല മധ്യപ്രദേശ് ശ്രദ്ധാകേന്ദ്രമാകുന്നത്.

 പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

നോട്ട് നിരോധനം, കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍,ജിഎസ്ടി തുടങ്ങിയവ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളായി കണക്കാക്കപ്പെടുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനുള്ള വിധിയെഴുത്ത് കൂടിയാകും തിരഞ്ഞെടുപ്പെന്ന് കണക്കാക്കപ്പെടുന്നുണ്ട്.ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

 വ്യക്തമായ ചിത്രം തരാതെ സര്‍വ്വേ

വ്യക്തമായ ചിത്രം തരാതെ സര്‍വ്വേ

ഭരണ വിരുദ്ധ വികാരവും ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും ബിജെപിയെ ഭരണത്തില്‍ നിന്നും താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വ്വേകളില്‍ രണ്ടെണ്ണം ബിജെപിക്ക് അനുകൂലമായിരുന്നെങ്കിലും വിജയസാധ്യത ഉറപ്പ് നല്‍കുന്നില്ല. മാത്രമല്ല ഒരു സര്‍വ്വേ കോണ്‍ഗ്രസിന് അനുകൂലമാണ് താനും. ഇതൊക്കെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

 140 സീറ്റുകള്‍

140 സീറ്റുകള്‍

തെരഞ്ഞെടുപ്പിന്‍റെ അവസാന വട്ട പ്രചരണങ്ങള്‍ പരിശോധിച്ചപ്പോള്‍ തങ്ങള്‍ക്ക് 140 സീറ്റുകള്‍ കിട്ടുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. എക്സിറ്റ് പോള്‍ ഫലങ്ങളും തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് കമല്‍ നാഥ് ഇപ്പോള്‍ അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചെന്നും കമല്‍ നാഥ് പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍

എക്സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലേയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് പുറത്തുവരിക. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ചരിത്രം കുറിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും കമല്‍ നാഥ് പറയുന്നു.

 മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് മധ്യപ്രദേശില്‍ മാത്രമല്ല, രാജസ്ഥാനിലും ചത്തീസ്ഗഡിലും അധികാരത്തില്‍ ഏറുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി കമല്‍ നാഥ് പറയുന്നു. ബിജെപിക്ക് അനുകൂലമായാണ് കാര്യങ്ങള്‍ എന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ അവസാന ഘട്ട പ്രചാരണത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരുന്നു.

 ബൂത്ത് തലത്തില്‍ പ്രചരണം

ബൂത്ത് തലത്തില്‍ പ്രചരണം

ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചാരണമാണ് ഇതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ശക്തി എന്ന പദ്ധതി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ നടപ്പാക്കിയിരുന്നു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ 5 മുതല്‍ 30 പേരെയാണ് ചുമതലപ്പെടുത്തിയത്.

 തെറ്റുകള്‍ ആവര്‍ത്തിക്കില്ല

തെറ്റുകള്‍ ആവര്‍ത്തിക്കില്ല

പാര്‍ട്ടി കനത്ത പരാജയം നേരിട്ട സ്ഥലങ്ങളില്‍ താന്‍ നേരിട്ട് പോയിരുന്നു. അവിടെ വീടുകള്‍ കയറി ഇറങ്ങി. ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും കേട്ടു കമല്‍നാഥ് പറയുന്നു. കര്‍ണാടകത്തിലും ഗുജറാത്തിലും തങ്ങള്‍ക്ക് തെറ്റു പറ്റി. എന്നാല്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് മധ്യപ്രദേശില്‍ നടത്തിയത്.

 മുഖ്യമന്ത്രി കമല്‍ നാഥ്?

മുഖ്യമന്ത്രി കമല്‍ നാഥ്?

അതില്‍ നൂറ് ശതമാനം വിജയിച്ചെന്നാണ് പുറത്തിറങ്ങാനിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും കമല്‍ നാഥ് പറഞ്ഞു.അതേസമയം മുഖ്യമന്ത്രിയായി താങ്കളുടെ പേരാണല്ലോ ഉയര്‍ന്ന് കേള്‍ക്കുന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് കമല്‍ നാഥ് പ്രതികരിച്ചില്ല.

 വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. കമല്‍ നാഥിന്‍റെ പേരും ജ്യോതിരാധിത്യ സിന്ധ്യയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇരുവരേയും കോണ്‍ഗ്രസ് മത്സരിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നത് പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ആയേക്കും.

 ഫലം 11 ന്

ഫലം 11 ന്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലും മിസോറാമിലും ചത്തീസ്ഗിലും തെരഞ്ഞെടുപ്പ് കഴിഞ്ഞു. രാജസ്ഥാനിലും തെലുങ്കാനയിലും ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഡഡിലും ബിജെപിയാണ് ഭരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടിആര്‍എസും.

English summary
Armed With Exit Poll 'Inputs', Kamal Nath Says 'We are Winning in Madhya Pradesh'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X