ഏറ്റുമുട്ടലിനിടെ തടസം സൃഷ്ടിക്കുന്നവരെ ഭീകരരായി കണക്കാക്കുമെന്ന് സൈനിക മേധാവി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഭീകരരുമായി ഏറ്റുമുട്ടലുണ്ടാവുമ്പോള്‍ തടസം സൃഷ്ടിക്കുന്നവരെ ഭീകരര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരായി കണക്കാക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. കശ്മീരില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാതലത്തിലാണ് സൈനിക മേധാവിയുടെ മുന്നറിയിപ്പ്.

Bipinrawat

വടക്കന്‍ കശ്മീരിലെ ക്രാല്‍ഗുന്ത് ഹന്ദ്വാര മേഖലയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ മേജറുള്‍പ്പടെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. മേജര്‍ എസ് ദാഹിയ ആണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഹാജിന്‍ എന്ന സ്ഥലത്തും ആക്രമണമുണ്ടായിരുന്നു. ഇവിടെയും സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സൈനിക നടപടികള്‍ക്ക് തടസം നില്‍ക്കുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യുന്നവരെ ഭീകരരുടെ സഹായികളായി കണക്കാക്കുമെന്നാണ് സൈനിക മേധാവി പറഞ്ഞത്. സംഘര്‍ഷം നടന്ന പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ച് തിരച്ചില്‍ തുടരുകയാണ്. മരിച്ച സൈനികര്‍ക്ക് കശ്മീരില്‍ നടന്ന ചടങ്ങില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

English summary
Upset with the killings of jawans in encounter with terrorists, Army chief Bipin Rawat on Wednesday lashed out at those obstructing Army’s combing operations. “Those who obstruct our operations during encounters and are not supportive will be treated as overground workers of terrorists,”said Rawat after paying tribute to security personnel who lost their lives in encounters with terrorists in Kashmir on Tuesday.
Please Wait while comments are loading...