കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് സൈന്യത്തിന്റെ ശ്രദ്ധാഞ്ജലി

  • By Richa Bajpai
Google Oneindia Malayalam News

ദ്രാസ്: കാര്‍ഗില്‍ യുദ്ധത്തില്‍ ധീര രക്തസാക്ഷികളായ സൈനികര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധാഞ്ജലി. സൈനിക മേധാവി ജനറല്‍ ബിക്രം സിങ് ലഡാക്കിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തിലെത്തിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ജൂലായ് 31 നാണ് സൈനിക മേധാവി സ്ഥാനത്ത് നിന്ന് ബിക്രം സിങ് വിരമിക്കുന്നത്. അതിന് മുമ്പ് കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് അദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്ന് അദ്ദേഹം വണ്‍ഇന്ത്യയോട് പറഞ്ഞു.

Bikram Singh Kargil

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. എങ്കിലും സൈന്യം ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയം രുചിച്ചിട്ടും പാകിസ്താന്‍ ഇനിയും പാഠം പഠിച്ചിട്ടില്ലെന്നും ജനറല്‍ ബിക്രം സിങ് വണ്‍ഇന്ത്യയോട് പറഞ്ഞു. പലപ്പോഴായി പാകിസ്താനി നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തി കടക്കുന്നുണ്ട്. പലപ്പോഴും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ അവര്‍ ലംഘിക്കുന്നുമുണ്ട്. പക്ഷേ നമ്മുടെ ധീരരായ സൈനികര്‍ രാവും പകലുമില്ലാതെ നമ്മുടെ രാജ്യത്തെ സംരകഷിക്കുന്നുണ്ട്.

ഇന്ത്യയുടെ പരമാധികാരവും സമഗ്രയും കാത്തുസൂക്ഷിക്കാന്‍ അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈന്യത്തിന് കെല്‍പ്പുണ്ടെന്ന് സൈനികമേധാവി എന്ന നിലയില്‍ ഉറപ്പ് നല്‍കുന്നതായും ബിക്രം സിങ് പറഞ്ഞു. സൈനികരുടെ ആവശ്യങ്ങളോടും പ്രശ്‌നങ്ങളോടും പുതിയ സര്‍ക്കാരിന് അനുകൂലമായ സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

1999 ല്‍ ആയിരുന്നു കാര്‍ഗില്‍ യുദ്ധം. 1999 ന് ശേഷം എല്ലാ വര്‍ഷവും ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിവസമായി രാജ്യം ആചരിക്കുന്നു. യുദ്ധഭൂമിയില്‍ രാഷ്ട്രത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീരയോദ്ധാക്കളോടുള്ള രാഷ്ട്രത്തിന്റെ സ്‌നേഹവും ബഹുമാനവും ആണ് കാര്‍ഗില്‍ വിജയ് ദിവസിലൂടെ പ്രകടമാക്കുന്നത്.

English summary
Indian Army Chief General Bikram Singh on Friday paid tribute to the martyrs of 1999 Kargil war in Jammu and Kashmir's Ladakh region on the occasion of 15th Vijay Diwas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X