കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1949ന് ശേഷം ആദ്യം, കരസേന ദിന പരേഡ് ദില്ലിയില്‍ നിന്ന് മാറ്റി, ഇത്തവണ ബെംഗളൂരുവില്‍

Google Oneindia Malayalam News

ദില്ലി: ചരിത്രത്തില്‍ ആദ്യമായി കരസേന ദിന പരേഡ് രാജ്യതലസ്ഥാന നഗരിയായ ദില്ലിയില്‍ നിന്ന് മാറ്റി. റിപബ്ലിക്ക് ദിനത്തിലാണ് ആര്‍മി ഡേ പരേഡ് നടക്കാറുള്ളത്. ദില്ലിയില്‍ നിന്ന് ഇത്തവണ ബെംഗളൂരുവിലെ എംഇജി ആന്‍ഡ് സെന്ററിലെ പരേഡ് ഗ്രൗണ്ടിലേക്കാണ് ആര്‍മി ഡേ പരേഡ് മാറ്റിയിരിക്കുന്നത്.

1949ല്‍ ആരംഭിച്ച ശേഷം ഇത് ആദ്യമായിട്ടാണ് ദില്ലിക്ക് പുറത്ത് ഈ പരേഡ് നടക്കുന്നത്. ഇത്തവണ നടക്കുന്ന 75ാമത് ആര്‍മി ഡേയാണ്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പരേഡ് വിലയിരുത്തും. തുടര്‍ന്ന് ഗാലന്ററി അവാര്‍ഡുകള്‍ നല്‍കും. അതിന് ശേഷം മോട്ടോര്‍സൈക്കില്‍ പരേഡും ഉണ്ടാവും.

1

ആര്‍മി സര്‍വീസ് കോര്‍പ്പ്‌സ് ടൊര്‍ണാഡോസായിരിക്കും മോട്ടോര്‍ സൈക്കില്‍ പരേഡുണ്ടാവും. ഒപ്പം പാരാട്രൂപ്പേഴ്‌സിന്റെ സ്‌കൈ ഡൈവിങും, ഡെയര്‍ഡെവില്‍ ജംപുകളും ഉണ്ടാവും. പാരാട്രൂപ്പേഴ്‌സിന്റെ സാഹസികത കാണിക്കാനുള്ള പ്രദര്‍ശനമാണിത്. ഏവിയേഷന്‍ കോര്‍പ്‌സിന്റെ ഹെലികോപ്ടര്‍ അഭ്യാസ പ്രകടവും ഉണ്ടാവും.

എല്ലാ വര്‍ഷവും ജനുവരി 15നാണ് സൈനിക ദിനം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയായി കെഎം കാരിയപ്പ ചുമലയേറ്റതിന്റെ ഓര്‍മയക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ സര്‍ ഫ്രാന്‍സിസ് റോബര്‍ട്ട് റോയ് ബുച്ചറില്‍ നിന്ന് 1949ലാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.

ഇന്ത്യന്‍ സൈന്യത്തിന്റെ വിവിധ തരത്തിലുള്ള സൈനികാഭ്യാസത്തിനും ഈ പരേഡ് സാക്ഷ്യം വഹിക്കും. ഇത്തവണ സൈനിക ദിന ആഘോഷങ്ങള്‍ നടക്കുന്നത് ദക്ഷിണ മേഖല കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ്. പൂനെയിലാണ് ഇതിന്റെ ആസ്ഥാനം.

2023ന് മുമ്പ് ദില്ലി കമന്റോണ്‍മെന്റിലെ കാരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് സൈനിക ദിനം ആചരിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം വ്യോമസേനയും അവരുടെ വ്യോമയാന പരേഡ് ദില്ലിയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് മാറ്റിയിരുന്നു. ഹിന്‍ഡന്‍ എയര്‍ ബേസിലായിരുന്നു സാധാരണ ഈ പരേഡ് നടക്കാറുള്ളത്.

English summary
army day parade shift from delhi this year, it will take place in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X