കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിന് ഏഴ്: പാകിസ്താനോട് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യം ഏഴ് പാക് സൈനികരെ ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ചാണ് ഇന്ത്യന്‍ സൈന്യം ഏഴ് പാക് സൈനികരെ വധിച്ചത്. നാല് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ മരിച്ചതിനെ തുടര്‍ന്ന് സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ഏഴ് പാക് സൈനികര്‍ മരിച്ചത്. ഇന്ത്യന്‍ സൈന്യം തിങ്കളാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 ജെയ്ഷെ മുഹമ്മദ് ഭീകരര്‍

ജെയ്ഷെ മുഹമ്മദ് ഭീകരര്‍

പാക് സൈനികരെ വധിച്ചതിന് പുറമേ ആറ് ജെയ്ഷെ മുഹമ്മദ് ഭീകരരെയും ഇന്ത്യന്‍ സൈന്യം വധിച്ചിട്ടുണ്ട്. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഒരു ഭീകരന്റെ മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും ജമ്മു കശ്മീര്‍ ഡിജിപി എസ്പി വേയ്ദ് വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ആറ് ഭീകരരെ വധിച്ചിട്ടുള്ളത്.

 രഹസ്യവിവരം

രഹസ്യവിവരം


ജമ്മുകശ്മീരിലെ ഉറി സെക്ടറിലേയ്ക്ക് ഭീകരര്‍ നുഴഞ്ഞുകയറുമെന്ന് നേരത്തെ ജമ്മു കശ്മീര്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ഒളിഞ്ഞിരുന്ന് ഭീകരരെ ആക്രമിച്ചത്. ഭീകരരുമായുണ്ടായ വെടിവെയ്പിനൊടുവിലാണ് ആറ് ഭീകരരെ വധിച്ചത്.

 പാകിസ്താന് മുന്നറിയിപ്പ്

പാകിസ്താന് മുന്നറിയിപ്പ്


ഇന്ത്യന്‍ സൈന്യത്തെ സൈനിക പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കരുതെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തിയിരുന്നു. 70ാം കരസേനാ ദിനത്തില്‍ സംസാരിക്കുമ്പോഴാണ് ബിപിന്‍ റാവത്ത് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. പാക് സൈന്യം ജമ്മു കശ്മീരിലെ നിയന്ത്രണരേഖ വഴി ഭീകരെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യ സൈന്യം ഉപയോഗിച്ച് ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും റാവത്ത് ചൂണ്ടിക്കാണിച്ചിരുന്നു. നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായാല്‍ പാക് സൈന്യത്തിനെതിരെ പ്രത്യാക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 പാക് പ്രകോപനം തുടര്‍ന്നാല്‍

പാക് പ്രകോപനം തുടര്‍ന്നാല്‍


പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട് ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2017ല്‍ മാത്രം 720 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയിലും ജമ്മുകശ്മീരിലും ഉണ്ടായ ആക്രമണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. 2016 449 തവണ വെടിനിര്‍ത്തല്‍‌ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയ പാക് സൈന്യം 2017ല്‍ 720 തവണയാണ് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. കഴിഞ്ഞ ഒക്ടോബര്‍ വരെ 12 സാധാരണക്കാരും 17 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അതിര്‍ത്തിയില്‍ വച്ച് കൊല്ലപ്പെട്ടത്.

English summary
The Army today killed seven Pakistani soldiers and injured four in areas along the Line of Control (LoC) in retaliation for the killing of an Indian solider in Pakistani firing on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X