കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഭീകരരാണ് ആക്രമണം നടത്തിയത്. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് സംഭവം.
തീവ്രവാദികള്‍ പ്രദേശത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം സ്ഥലത്തെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ നടന്നത്. വടക്കന്‍ കശ്മിരിലെ ബന്ദിപ്പോര ജില്ലയിലുള്ള ഹാജിന്‍ പ്രദേശത്താണ് സംഭവം. തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചതോടെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ റംസാന്‍ പരായെ കൊലപ്പെടുത്തിയതും ഇവരാണെന്നാണ് സംശയിക്കപ്പെടുന്നത്.
J&K: 2 Army men have lost their lives during encounter in Bandipora's Hajin (J&K). 2 terrorists gunned down. Ops continue.(visuals deferred) pic.twitter.com/vfmeLknPmq
— ANI (@ANI) October 11, 2017












Click it and Unblock the Notifications