കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ദക്ഷിണകൊറിയന്‍ യുദ്ധരഹസ്യങ്ങളും ചോര്‍ന്നു! പിന്നില്‍..?

Subscribe to Oneindia Malayalam

സിയൂള്‍: കൊറിയന്‍ മുനമ്പ് വീണ്ടും സംഘര്‍ഷഭരിതമാകുന്നു. ദക്ഷിണകൊറിയയുടെ സുപ്രധാന യുദ്ധരഹസ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ഉള്‍പ്പെടുന്നതായാണ് വിവരം. തങ്ങളുടെ യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്തിയത് ഉത്തരകൊറിയ ആണെന്നാണ് ദക്ഷിണകൊറിയ ആരോപിക്കുന്നത്.

വേങ്ങര പോളിങ് ബൂത്തില്‍; കഞ്ഞാലിക്കുട്ടിക്ക് ശേഷം ആര്? വോട്ടെടുപ്പ് തുടങ്ങി

ദക്ഷിണകൊറിയന്‍ പ്രതിരോധ രഹസ്യങ്ങളും ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണ് തങ്ങളുടെ യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് അംഗമായ റീ ഛിയാള്‍ ഹീ ആരോപിച്ചു. തനിക്ക് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും റീ ഛിയാള്‍ പറയുന്നു.

 കിമ്മിനെ വധിക്കാനുള്ള പദ്ധതിയും

കിമ്മിനെ വധിക്കാനുള്ള പദ്ധതിയും

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാനുള്ള ദക്ഷിണകൊറിയയുടെ പദ്ധതിയും ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. കിമ്മിനു പുറമേ മറ്റ ഉത്തരകൊറിയന്‍ നേതാക്കളെയും വധിക്കാനുള്ള പദ്ധതി ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റീ ഛിയാള്‍ ഹീ ആരോപിക്കുന്നത്.

സ്പാര്‍ട്ടന്‍ 300

സ്പാര്‍ട്ടന്‍ 300

കിം ജോങ് ഉന്നിനെയും മറ്റ് ഉത്തരകൊറിയന്‍ നേതാക്കളെയും വധിക്കാനുള്ള പദ്ധതിക്ക് സ്പാര്‍ട്ടന്‍ 300 എന്നാണ് ദക്ഷിണകൊറിയ പേരു നല്‍കിയിരുന്നത്. ദക്ഷിണകൊറിയ ഒന്ന് ഉത്തരവിട്ടാല്‍ ഇവരെ വധിച്ച് തിരിച്ചെത്തുന്ന പ്രത്യേക സേനാ പദ്ധതിയാണ് ചോര്‍ന്നത്. ഈ രഹസ്യം കിമ്മിന്റെ കയ്യിലെത്തിയതിനെ തുടര്‍ന്നാണ് ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ ശക്തമാക്കിയതെന്നാണ് കരുതപ്പെടുന്നത്.

 കിമ്മിന്റെ രീതികള്‍ മാറി

കിമ്മിന്റെ രീതികള്‍ മാറി

കിം ജോങ് ഉന്നിന്റെ പല രീതികളിലും കഴിഞ്ഞ കുറേ കാലങ്ങളായി മാറ്റം വന്നിരുന്നു. പല കാറുകളില്‍ മാറിമാറിയാണ് കിം ഇപ്പോള്‍ യാത്ര ചെയ്യുന്നത്. യാത്രകളും കുറച്ചു. ഈ മാറ്റങ്ങള്‍ ദക്ഷിണകൊറിയയുടെ യുദ്ധരഹസ്യങ്ങള്‍ അറിഞ്ഞതിനു ശേഷമാണെന്ന് വിലയിരുത്തുന്നവരുണ്ട്.

പ്രതിരോധ രഹസ്യങ്ങളും ചോര്‍ന്നു

പ്രതിരോധ രഹസ്യങ്ങളും ചോര്‍ന്നു

ദക്ഷിണകൊറിയയുടെ പ്രതിരോധ രഹസ്യങ്ങളും ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയയുമായി യുദ്ധം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനെ നേരിടേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങളടക്കം ഉത്തരകൊറിയയുടെ കയ്യിലെത്തിയതായാണ് വിവരം.

ചോര്‍ന്നത് കഴിഞ്ഞ വര്‍ഷം

ചോര്‍ന്നത് കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ സെപ്റ്റംബറിലാണ് ദക്ഷിണകൊറിയയുടെ സുപ്രധാന യുദ്ധരഹസ്യങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. പല പദ്ധതികളും അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി തയ്യാറാക്കിയതാണ്.

ശക്തമായ സൈബര്‍ സൈന്യം

ശക്തമായ സൈബര്‍ സൈന്യം

രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശമില്ലെങ്കിലും ശക്തമായ സൈബര്‍ സൈന്യം തന്നെ ഉത്തരകൊറിയക്കുണ്ട്. ഇവരാണ് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
North Korean Hackers Stole U.S.-South Korean Military Plans

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്