ജമ്മുകാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർ കൊല്ലപ്പെട്ടു
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 5 സൈനികർ കൊല്ലപ്പെട്ടു. പൂഞ്ചിലെ ഭാട്ടാ ധുരിയാൻ മേഖലയിലാണ് ആക്രമണം നടന്നത്. ഇടിമിന്നലേറ്റാണ് വാഹനത്തിന് തീപിടിച്ചതെന്നായിരുന്നു ആദ്യം ആഭ്യൂഹങ്ങൾ. എന്നാൽ ഭീകരാക്രമണമാണെന്ന് സൈന്യം വ്യക്തമാക്കി. വാഹനത്തിന് നേർക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മേഖലയിൽ കനത്ത ഇടിയും മിന്നലു ഉണ്ടായിരുന്നതിനാൽ വാഹനത്തിന് ഇടിമിന്നലേറ്റതാകാം എന്ന തരത്തിലായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഭീകരാക്രമണമാണ് നടന്നതെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.
'ഇന്ന് ജൗരി സെക്ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനുമിടയിൽ നീങ്ങുകയായിരുന്ന സൈനിക വാഹനത്തിന് നേരെ അജ്ഞാതരായ ഭീകരർ വെടിയുതിർത്തു. ഭീകരർ ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്നാണ് വാഹനത്തിന് തീപിടിച്ചത്', സൈന്യം അറിയിച്ചു.
ജി 20 കൂട്ടായ്മയുടെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.












Click it and Unblock the Notifications