കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബിനെതിരെ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; ചാനല്‍ സംപ്രേഷണം നിര്‍ത്തിവെപ്പിക്കണം,ഹരജി കോടതിയില്‍

Google Oneindia Malayalam News

ദില്ലി: ചാനല്‍ ചര്‍ച്ചയിലൂടെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ റിപ്പബ്ലിക് ടിവി മേധാവിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരേയുള്ള നീക്കങ്ങള്‍ ശക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി അര്‍ണബിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ മൂന്നാഴ്ചത്തേക്ക് വിലക്കികൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്‍മാറാന‍് തയ്യാറാവാത്ത കോണ്‍ഗ്രസ് അര്‍ണബിനെതിരെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഹരജി കോടതിയില്‍

ഹരജി കോടതിയില്‍

അര്‍ണബിനെതിരെ കേസ് എടുക്കണമെന്നും റിപ്പബ്ലിക് ടിവിയുടെ സംപ്രേഷണം നിര്‍ത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍. അര്‍ണബ്, ചാനല്‍ വഴി തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും സൃഷ്ടിക്കുകയാണെന്നും കേസെടുക്കണമെന്നും ഹരജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

താല്‍ക്കാലികമായി നിര്‍ത്തിവെക്കണം

താല്‍ക്കാലികമായി നിര്‍ത്തിവെക്കണം

മഹാരാഷ്ട്ര നിയസഭാ കൗണ്‍സില്‍ അംഗം ഭായ് ജഗ്താപ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിംഗ് ഠാക്കൂര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ചാനലിന്‍റെ സംപ്രേഷ്ണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയോട് ആവശ്യപ്പെടുന്നു.

വ്യാജവാര്‍ത്ത

വ്യാജവാര്‍ത്ത

പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് ന്യൂനപക്ഷങ്ങളാണെന്ന തരത്തില്‍ ചാനല്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കാനും വിദ്വേഷം പരത്താനുമാണ് അര്‍ണബ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ഒറ്റ എഫ്‌ഐആറിൽ

ഒറ്റ എഫ്‌ഐആറിൽ

അതേസമയം, 5 സംസ്ഥാനങ്ങളിലായി അര്‍ണബിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മുംബൈയിലെ ഒറ്റ എഫ്‌ഐആറിൽ അന്വേഷിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അര്‍ണബിന് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയ ഗാന്ധി പ്രതികരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു റിബ്ലപ്പിക്ക് ടിവിയില്‍ നടന്ന ചര്‍ച്ചിക്കിടെ സോണിയ ഗാന്ധിക്കെതിരെ അര്‍ണബ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നും അര്‍ണബ് പറഞ്ഞിരുന്നു.

Recommended Video

cmsvideo
റിപ്പബ്ലിക് ടി.വി പൂട്ടണം | Oneindia Malayalam
ഇന്ത്യയല്ല ഇറ്റലിയാണ്

ഇന്ത്യയല്ല ഇറ്റലിയാണ്

കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും. ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അര്‍ണബ് ഗോസ്വാമി വിമര്‍ശിച്ചിരുന്നു.

 ഇന്ത്യയുടെ പരമാധികാരം സ്വര്‍ണ്ണതളികയില്‍വെച്ച് ക്ഷണിച്ചിട്ടും സ്നേഹത്തോടെ നിരസിച്ച വ്യക്തിയാണ് സോണിയ ഇന്ത്യയുടെ പരമാധികാരം സ്വര്‍ണ്ണതളികയില്‍വെച്ച് ക്ഷണിച്ചിട്ടും സ്നേഹത്തോടെ നിരസിച്ച വ്യക്തിയാണ് സോണിയ

 10 സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ അധികാരം പോവും; വെല്ലുവിളികള്‍ക്ക് നടുവില്‍ ചൗഹാന്‍ 10 സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ അധികാരം പോവും; വെല്ലുവിളികള്‍ക്ക് നടുവില്‍ ചൗഹാന്‍

English summary
Arnab goswami vs Sonia Gandhi; maharashtra congress leaders move high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X