പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, എംഎല്‍എയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ്...
മേഘാലയ നിയമസഭയിലെ എംഎല്‍എ ജൂലിയസ് ദോര്‍ഫങിനെതിരെയാണ് അറസ്റ്റ് വാറന്റ്.
ഷില്ലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മേഘാലയ നിയമസഭയിലെ എംഎല്‍എ ജൂലിയസ് ദോര്‍ഫങിനെതിരെയാണ് അറസ്റ്റ് വാറന്റ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ എംഎല്‍എയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഡിസംബര്‍ മാസത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും, അതിഥി മന്ദിരത്തില്‍ വെച്ച് മറ്റു പലര്‍ക്കുമായി കാഴ്ചവെച്ചെന്നും ആരോപിച്ച് എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒളിവില്‍ പോയ എംഎല്‍എ ജൂലിയസ് ദോര്‍ഫങ് എവിടെയാണെന്നോ മറ്റ് വിവരങ്ങളോ പോലീസിന് അറിയില്ല. മേഘാലയയിലെ മൗഹാതി നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച ജൂലിയസ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എയാണ്.

സ്വതന്ത്രനായി വിജയിച്ചു...
കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എയായ ജൂലിയസ് ദോര്‍ഫങ് മൗഹാതി നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്.

എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണം...
2016 ഡിസംബര്‍ മാസത്തിലാണ് എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ജൂലിയസ് മറ്റു ചിലര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്നും ആരോപണമുണ്ട്.

പോക്‌സോ നിയമപ്രകാരം കേസ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും, പോക്‌സോ നിയമ പ്രകാരവും വിവിധ വകുപ്പുകള്‍ ചുമത്തി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആഭ്യന്തര മന്ത്രിയുടെ മകന്‍ മുഖ്യ സൂത്രധാരന്‍..
മേഘാലയ അഭ്യന്തര മന്ത്രി എച്ഡിആര്‍ ലിങ്‌ദോംഗിന്റെ മകനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രിയുടെ മകന്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ സംസ്ഥാനത്തെ വിവിധ അതിഥി മന്ദിരങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അതിഥി മന്ദിരത്തിലെ ജോലിക്കാരനാണ് ഗസ്റ്റ് ഹൗസില്‍ നടന്ന പീഡനം വെളിപ്പെടുത്തിയത്.

പ്രതിഷേധം ശക്തമാകുന്നു...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന്ത്രി പുത്രനും എംഎല്‍എയ്ക്കുമെതിരെയും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിയെയും എംഎല്‍എയെയും പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും മഹിളാ സംഘടനകളും ആവശ്യപ്പെടുന്നത്. ലിങ്‌ദോംഗ് ആഭ്യന്തര മന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications