• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അര്‍ജുനന്റെ അമ്പുകള്‍ക്ക് ന്യൂക്ലിയര്‍ പവര്‍; അവകാശവാദവുമായി ബംഗാള്‍ ഗവര്‍ണര്‍

  • By S Swetha

കൊല്‍ക്കത്ത: മണ്ടത്തരങ്ങളില്‍ ബിജെപി നേതാക്കളുടെ പാത പിന്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. മഹാഭാരത കാലഘട്ടത്തില്‍ അര്‍ജുനന്റെ അമ്പുകള്‍ക്ക് ന്യൂക്ലിയര്‍ പവര്‍ ഉണ്ടായിരുന്നതായും രാമായണ കാലഘട്ടത്തില്‍ പറക്കുന്ന വസ്തുക്കള്‍ നിലവിലുണ്ടായിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

കനത്ത മഞ്ഞ് വീഴ്ചയ്ക്കിടെ ഗര്‍ഭണിയായ യുവതി 4 കിമി തോളിലേറ്റി നടന്ന് സൈന്യം; അഭിനന്ദിച്ച് മോദി

''റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചത് 1910ലോ 1911ലോ ആണ്. പക്ഷേ നമ്മുടെ പഴയ മഹാഗ്രന്ഥങ്ങള്‍ നോക്കിയാല്‍ രാമായണത്തില്‍ പറക്കുന്ന വാഹനങ്ങള്‍ ഉണ്ടായിരുന്നു. മഹാഭാരതത്തിലും സമാനമായ ഉദാഹരണങ്ങള്‍ ലഭ്യമാണ്. ന്യൂക്ലിയര്‍ പവറുള്ള അമ്പുകളായിരുന്നു കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഇന്ത്യയെ അവഗണിക്കാന്‍ ലോകത്തിന് കഴിയില്ല.'' ഇതായിരുന്നു ജഗദീപ് ധന്‍ഖറിന്റെ വാക്കുകള്‍. കൊല്‍ക്കത്തയിലെ ബിര്‍ല ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയത്തിലെ ശാസ്ത്ര സാങ്കേതിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു പരാമര്‍ശം നടത്തിയ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ബംഗാളി ശാസ്ത്രജ്ഞന്‍ ബികാഷ് സിന്‍ഹ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നു. അദ്ദേഹത്തെപ്പോലുള്ളവര്‍ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി രാമായണത്തെയും മഹാഭാരതത്തെയും പരാമര്‍ശിക്കുന്നത് ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. ഒരു ഗവര്‍ണര്‍ ഒരിക്കലും ഇത്തരം അസംബന്ധമായ കാര്യങ്ങള്‍ പറയരുത്. അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് മറ്റ് പലകാര്യങ്ങളിലാണ്. അദ്ദേഹത്തോട് ശാന്തനാകാന്‍ ആരെങ്കിലും പറയണമെന്നും സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലവ് ദേവ്, ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് തുടങ്ങിയവരുള്‍പ്പെടെ ബിജെപിയുടെ നിരവധി നേതാക്കള്‍ രാമായണത്തെയും മഹാഭാരതത്തെയും കൂട്ടുപിടിച്ച് നേരത്തെയും ഇത്തരം മണ്ടന്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അന്ധനായ ദൃതരാഷ്ട്രര്‍ക്ക് കുരുക്ഷേത്ര യുദ്ധത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയാന്‍ സാധിച്ചിരുന്നതായും ഇത് ഇന്റര്‍നെറ്റ് അക്കാലത്ത് നിലവിലുണ്ടായത് കൊണ്ടാണെന്നുമായിരുന്നു 2018 ഏപ്രിലില്‍ ബിപ്ലവ് ദേവിന്റെ അവകാശവാദം. അക്കാലഘട്ടത്തില്‍ സാറ്റലൈറ്റുകള്‍ നിലവിലുണ്ടായതായും അദ്ദേഹം പറഞ്ഞു. പശുവിന്റെ പാലില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനാകുമെന്നായിരുന്നു ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് 2019 നവംബറില്‍ പറഞ്ഞത്. ഘോഷിനും ബിപ്ലവിനുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമേറ്റു വാങ്ങേണ്ടി വരികയും ചെയ്തു.

English summary
Arrows of Arjuna had atomic power says West Bengal Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X