കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന്റെ പ്രത്യേക പദവി ഇനിയില്ല, സംവരണ വിഭജന ബില്ലും പാസായി, സര്‍ക്കാരിന് വിജയം!!

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കാനുള്ള നീക്കത്തില്‍ വീണ്ടും മോദി സര്‍ക്കാരിന് വിജയം. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചുതിന് പിന്നാലെ ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.
നിര്‍ണായകമായ സാമ്പത്തിക സംവരണത്തിനുള്ള ബില്‍ രാജ്യസഭയില്‍ പാസായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കശ്മീരികള്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കുന്നതാണ് ജമ്മു കശ്മീര്‍ സംവരണ ബില്‍. അതേസമയം കശ്മീര്‍ വിഭജന ബില്ലും സഭയില്‍ പാസായിരിക്കുകയാണ്. കശ്മീരിനെ രണ്ടായി വിഭജിക്കാന്‍ അനുവദിക്കുന്ന നിയമമാണിത്.

1

അതേസമയം കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് താല്‍ക്കാലികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാന പുനസ്ഥാപിച്ച ശേഷം പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടൊപ്പം കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുന്ന കളയുന്ന പ്രമേയവും രാജ്യസഭ പാസാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ഇതൊക്കെ നടന്നത്. 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 61 പേര്‍ ബില്ലിനെ എതിര്‍ത്തു.

അതേസമയം എതിര്‍ക്കുന്നവര്‍ പാര്‍ലമെന്റില്‍ നിന്നുകൊണ്ട് കശ്മീരില്‍ രക്ത ചൊരിച്ചില്‍ ഉണ്ടാവുമെന്ന് പറയുകയാണ്. എന്താണ് നിങ്ങള്‍ കശ്മീരിന് നല്‍കുന്ന സന്ദേശം. അവര്‍ 18ാം നൂറ്റാണ്ടിലെ നിയമവുമായി ജീവിക്കണമെന്നാണോ നിങ്ങളുടെ ആവശ്യം. അവര്‍ക്ക് പുതിയ കാലത്തിനനുസരിച്ച് ജീവിക്കാന്‍ അവകാശമില്ലേ. പ്രകോപനം ഉണ്ടാക്കുന്നവരുടെ മക്കള്‍ ലണ്ടനിലും അമേരിക്കയിലുമാണ് പഠിക്കുന്നത്. അവര്‍ക്ക് ഇതിനെ കുറിച്ച് ഒന്നുമറിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 എന്നത് താല്‍ക്കാലിക നിയമമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്. അത് താല്‍ക്കാലികമായ നിയമമാണ്. എന്നാല്‍ 70 വര്‍ഷത്തോളം ആ താല്‍ക്കാലിക നിയമം തുടര്‍ന്നാല്‍ എന്തുചെയ്യണം. എപ്പോഴാണ് അത് അവസാനിക്കുക. എങ്ങനെയാണ് അത് അവസാനിക്കുകയെന്നും അമിത് ഷാ ചോദിച്ചു. അതേസമയം കുടിയിറക്കപ്പെട്ട സ്ഥലത്തേക്ക് ഞങ്ങള്‍ക്ക് തിരിച്ചുവരാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്ന് കശ്മീരി പണ്ഡിറ്റുകള്‍ പ്രതികരിച്ചു. സര്‍ക്കാരിനെയും അവര്‍ അഭിനന്ദിച്ചിരിക്കുകയാണ്.

English summary
article 370 abolished bill passed by rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X