• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സൊല്‍വതെല്ലാം ഉന്മൈയിലെ' അന്നപൂര്‍ണ തമിഴ്‌നാട്ടിലെ ദേവി; പിന്നാലെ പൊലീസ് കേസ്, ദേവി മുങ്ങി

Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത് ഒരു ആള്‍ ദൈവം അനുഗ്രഹം നല്‍കുന്നതും ഭക്ത അവരുടെ കാലില്‍ വീഴുന്നതുമൊക്കെയുള്ള ഒരു വീഡിയോയായിരുന്നു അത്.

'എം ജി ശ്രീകുമാർ മോദി ഭക്തൻ, സംഘ് സഹയാത്രികൻ', ഇടത് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം'എം ജി ശ്രീകുമാർ മോദി ഭക്തൻ, സംഘ് സഹയാത്രികൻ', ഇടത് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

എന്നാല്‍ ഈ ആള്‍ദൈവം വന്‍ തട്ടിപ്പാണെന്നാണ് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശിനി അന്നപൂര്‍ണയാണ് ആള്‍ദൈവമായി വേഷമിട്ട് രംഗത്തെത്തിയത്.

cmsvideo
  കിറ്റക്‌സ് തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്‍കി, ആക്രമണത്തിന് കാരണം ഇത് | Oneindia Malayalam
  1

  തമിഴ് ചാനലുകളിലെ പേര് കേട്ട പരിപാടിയാണ് സൊല്‍വതെല്ലാം ഉന്‍മൈ എന്ന പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത വ്യക്തിയാണ് ആന്നപൂര്‍ണ. പീഠത്തില്‍ ഇരിക്കുന്ന അന്നപൂര്‍ണയുടെ കാല്‍ക്കല്‍ ഭക്തര്‍ വീണ് കരയുന്നതും, അവരെ അനുഗ്രഹിക്കുന്നതും ദേവീ എന്ന് വിളിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

  'മദര്‍ തെരേസയുടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചു'... നടുക്കമെന്ന് മമത'മദര്‍ തെരേസയുടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചു'... നടുക്കമെന്ന് മമത

  2

  ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ ചങ്കല്‍പേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഇവരുടെ പൊടിപോലും കണ്ടില്ല മുങ്ങുകയായിരുന്നു അന്നപൂര്‍ണ. ഇവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം ആണുയരുന്നത്. താന്‍ ആദിപരാശക്തിയുടെ അവതാരമെന്ന് പറഞ്ഞാണ് ആന്നപൂര്‍ണ വിവാഹ വേദിയില്‍ അനുഗ്രഹിക്കാനെത്തിയത്. കൂടാതെ ലോകജനതയെ കാത്തരുള ആദിപരാശക്തി അന്നപൂരി അമ്മ അവതാരം എടുത്തിട്ടുണ്ടെന്നു പറഞ്ഞു ചെങ്കല്‍പേട്ട് ചൂറ്റും ഇവര്‍ പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. ഈ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

  നീഗൂഢത നിറഞ്ഞ പ്രണയവും ഒളിവ് ജീവിതവും; അന്ന് നടന്നത്.. റഹ്മാനും സജിതയ്ക്കും ഇനി ഒരു സ്വപ്നം കൂടിയുണ്ട്നീഗൂഢത നിറഞ്ഞ പ്രണയവും ഒളിവ് ജീവിതവും; അന്ന് നടന്നത്.. റഹ്മാനും സജിതയ്ക്കും ഇനി ഒരു സ്വപ്നം കൂടിയുണ്ട്

  3

  ആദിപരാശക്തി അന്നപൂര്‍ണ അമ്മ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആദിപരാശക്തിയുടെ അവതാരം എന്ന തലക്കെട്ടോടെ വീഡിയോ പോസ്റ്റ് ചെയ്തത്. ഭക്തര്‍ കാല്‍ക്കല്‍ വീഴുന്നതൊക്കെയും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. വീഡിയോക്കൊപ്പം തായ് മഗാമയീ വേദപുര കാളീ എന്ന ഗാനവും എഡിറ്റ് ചെയ്ത് വച്ചിട്ടുണ്ട്. ഇതിനിടെയാണ് ചെങ്കല്‍പേട്ടിലെ വിവാഹത്തില്‍ താന്‍ പങ്കെടുക്കുന്നുവെന്നും അനുഗ്രഹം നല്‍കുന്നുവെന്നും കാണിച്ച് പോസ്റ്റര്‍ പതിച്ചത്. പിന്നീട് ചെങ്കല്‍പേട്ട് ജില്ലാ പൊലീസ് വിവാഹ മണ്ഡപത്തിന്റെ ഉടമയെ വിളിച്ച് വരുത്തി പരിപാടി നടത്താന്‍ അനുവദിക്കരുതെന്നും. പരിപാടി നടന്നാല്‍ തന്നെയായിരിക്കും ആദ്യം ക്‌സറ്റഡിയിലെടുക്കുക എന്ന് പറഞ്ഞ് വിലക്കുകയായിരുന്നു. അന്നപൂര്‍ണക്ക് വോണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

  പുതുവത്സരാഘോഷം; കേരളത്തിലും നിയന്ത്രണം, പത്ത് മണിക്ക് ശേഷം ഡിജെപാര്‍ട്ടി വേണ്ട, നിയന്ത്രണം ഇങ്ങനെപുതുവത്സരാഘോഷം; കേരളത്തിലും നിയന്ത്രണം, പത്ത് മണിക്ക് ശേഷം ഡിജെപാര്‍ട്ടി വേണ്ട, നിയന്ത്രണം ഇങ്ങനെ

  4

  തമിഴിലെ സംവിധായികയും, നടിയുമായ ലക്ഷ്മി രാമകൃഷ്ണനാണ് സൊല്‍വതെല്ലാം ഉന്മൈ എന്ന പരിപാടി അവതരിപ്പിക്കുന്നത്. അവരും അന്നപൂര്‍ണക്കെതിരെ രംഗത്തെത്തിയിരുന്നു. ഇവര്‍ പരിപാടിയില്‍ പങ്കെടുത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ വിവാഹിതയും ഒരു കുട്ടിയുമുള്ള അന്നപൂര്‍ണി മറ്റൊരാളുമായി നിയമവിരുദ്ധ ബന്ധമുണ്ടെന്ന് കാണിക്കുന്ന പരിപാടിയുടെ വീഡിയോയാണ് പുറത്തെത്തിയത്. അന്നപൂര്‍ണിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ദൈവമാണെന്ന് അവകാശപ്പെട്ട് ആളുകളെ വിഡ്ഢികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവളുടെ അവതാര്‍ വീഡിയോ കാണുമ്പോള്‍ താന്‍ ചിരിച്ചുപോയിയെന്നും ദയവായി അവളെ ആരാധിക്കരുതെന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു.

  പുതിയ പരിഷ്‌കാരങ്ങളുമായി താലിബാന്‍; ആശങ്ക പരക്കുന്നു... എല്ലാം അനാവശ്യം, മന്ത്രാലയം പിരിച്ചുവിട്ടുപുതിയ പരിഷ്‌കാരങ്ങളുമായി താലിബാന്‍; ആശങ്ക പരക്കുന്നു... എല്ലാം അനാവശ്യം, മന്ത്രാലയം പിരിച്ചുവിട്ടു

  English summary
  Arulvakku Annapoorani Amma Absoded After Tamil Nadu Police filed case against Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X