കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ല; പ്ലാസ്റ്റിക് നോട്ടുകള്‍ ഉടനെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കി. അതോടൊപ്പം, 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മ്മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി നല്‍കിയെന്നും എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് ഈ വര്‍ഷം മാര്‍ച്ച് മൂന്നിലെ കണക്കനുസരിച്ച് പ്രചാരത്തിലുള്ളത്. ജനുവരി 27ന് ഇത് 9.21 ലക്ഷം കോടിയായിരുന്നു. നോട്ട് നിരോധനം നടപ്പില്‍ വരുത്തിയത് അഴിമതിക്കും കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. സര്‍ക്കാര്‍ നടപടികൊണ്ട് ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

arun-jaitley

2016 നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ഇതിനുശേഷം ഡിസംബര്‍ പത്തുവരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കിലേക്ക് തിരിച്ചെത്തിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് നോട്ട് നിരോധനം വഴി തടയാന്‍ സാധിച്ചു. ജിഡിപി കൂടുതല്‍ വലുതാവുകയും ശുദ്ധീകരിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

കറന്‍സി നിരോധനത്തിന്റെ തുടര്‍ച്ചയായി സര്‍ക്കാര്‍ 2000ന്റേയും 500 ന്റേയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണമെടുക്കുന്നതിന് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

English summary
Arun Jaitley says No proposal to withdraw new Rs 2,000 notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X