കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേതബാധ, മുഖ്യമന്ത്രിമാരെല്ലാം മരിക്കുന്നു, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അഥിതി മന്ദിരമാക്കും

ബംഗ്ലാവിന് പ്രേത ബാധയുണ്ടെന്നാണ് സര്‍ക്കാരിന്റെ 'വിശ്വാസം'. ഇക്കാര്യം മുമ്പ് ഇവിടെ സന്ദര്‍ശിച്ച ജ്ഞാനി പറഞ്ഞിട്ടുണ്ടത്രെ. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വസതി അഥിതി മന്ദിരമാക്കാന്‍ തീരുമാനിച്ചത്.

  • By Ashif
Google Oneindia Malayalam News

ഇറ്റാനഗര്‍: മുഖ്യമന്ത്രിമാരെ വേട്ടയാടുന്ന തലസ്ഥാനത്തെ ഔദ്യോഗിക വസതി അഥിതി മന്ദിരമാക്കാന്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഇവിടെ താമസിച്ച മുഖ്യമന്ത്രിമാര്‍ അകാലത്തിലോ ദുരൂഹസാഹചര്യത്തിലോ മരിക്കുന്നത് സ്ഥിരം സംഭവമായതിനാലാണ് ഈ തീരുമാനം. ഇറ്റാനഗറിലെ നീതി വിഹാറിലുള്ള ബംഗ്ലാവിലാണ് മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ കഴിഞ്ഞ ആഗസ്ത് ഒമ്പതിന് ആത്മഹത്യ ചെയ്തത്.

ബംഗ്ലാവിന് പ്രേത ബാധയുണ്ടെന്നാണ് സര്‍ക്കാരിന്റെ 'വിശ്വാസം'. ഇക്കാര്യം മുമ്പ് ഇവിടെ സന്ദര്‍ശിച്ച ജ്ഞാനി പറഞ്ഞിട്ടുണ്ടത്രെ. അതുകൊണ്ട് ഇവിടെ സ്ഥിരം താമസമാക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അഥിതി മന്ദിരമാക്കാന്‍ അരുണാചല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിമാരെല്ലാം മരിക്കുന്നു

കലിഖോ പുല്‍ ആത്മഹത്യ ചെയ്തതിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഒരാള്‍ ഇവിടെ തൂങ്ങിമരിച്ചു. ബംഗ്ലാവിലെ ജീവനക്കാരനാണ് മരിച്ചത്. അതിന് മുമ്പ് ഇവിടെ താമസിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ ദോര്‍ജീ ഖാണ്ഡുവും ജാര്‍ബോം ഗാംലിനും അകാലത്തിലാണ് മരിച്ചത്.

ബാധ ഒഴിപ്പിക്കാന്‍ മൂന്ന് മാസം അടച്ചിടും

ഏറെ ആലോചിച്ച ശേഷമാണ് ബംഗ്ലാവ് സര്‍ക്കാര്‍ അഥിതി മന്ദിരമാക്കാന്‍ തീരുമാനിച്ചതെന്ന് ഉപമുഖ്യമന്ത്രി ചൗന മെയ്ന്‍ പറഞ്ഞു. അവശ്യമായ അറ്റക്കുറ്റപ്പണികള്‍ ഉടന്‍ നടത്തും. അതിനായി മൂന്ന് മാസം മന്ദിരം അടച്ചിടും. പ്രേതബാധയുള്ള കെട്ടിടമായാണ് ഇത് ജനങ്ങള്‍ കാണുന്നത്. ബാധ ഒഴിപ്പിക്കാന്‍ ഇവിടെ ചില ആചാരങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

60 കോടി പാഴായി

2794 ചതുരശ്ര മീറ്ററില്‍ 60 കോടി ചെലവഴിച്ചാണ് ഈ കെട്ടിടം നിര്‍മിച്ചത്. 2007 ല്‍ തുടങ്ങിയ നിര്‍മാണം 2009ലാണ് അവസാനിച്ചത്. നഗരാസൂത്രണ വകുപ്പിന്റെ ചീഫ് ആര്‍ക്കിടെക്റ്റും നഗര വികസന വകുപ്പും ചേര്‍ന്നാണ് കെട്ടിടത്തിന്റെ രൂപ കല്‍പ്പന നിര്‍വഹിച്ചത്. ഇവിടയുണ്ടായിരുന്ന ആദ്യ കെട്ടിടം 1980കളിലാണ് നിര്‍മിച്ചത്. പിന്നീട് ദോര്‍ജീ കാണ്ഡുവിന്റെ കാലത്ത് പൊളിച്ചുപണിയുകയായിരുന്നു.

വാസ്തുശില്‍പ്പിയുടെ പ്രവചനം

നബാം തുക്കി മുഖ്യമന്ത്രിയായിരിക്കെ ഗുവാഹത്തിയിലുള്ള വാസ്തു ശില്‍പ്പി ബംഗ്ലാവ് സന്ദര്‍ശിച്ചപ്പോള്‍ 'ചില കുഴപ്പങ്ങ'ളുണ്ടെന്ന് പറഞ്ഞിരുന്നു. ചില മാറ്റങ്ങള്‍ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെക്ക് പടിഞ്ഞാറ് ഭാഗത്താണ് കിണര്‍. ഇത് വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശം.

 ദലൈലാമയുടെ പൂജയും ഫലിച്ചില്ല

2009 നവംബര്‍ 14നാണ് കാണ്ഡു ബംഗ്ലാവിലേക്ക് താമസം മാറ്റിയത്. തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ പ്രത്യേക പൂജ നടത്തിയ ശേഷമായിരുന്നു താമസം. എന്നാല്‍ രണ്ട് വര്‍ഷം തികഞ്ഞില്ല, 2011 ഏപ്രില്‍ 30ന് കാണ്ഡു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. പിന്നീട് മുഖ്യമന്ത്രിയായ ജാര്‍ബോം ഗാംലിന്‍ ആറ് മാസമേ ഈ സ്ഥാനത്തിരുന്നുള്ളു. 53 ാം വയസില്‍ 2014 അദ്ദേഹം മരിച്ചു.

നിലവിലെ മുഖ്യമന്ത്രി സ്വകാര്യ വസതിയില്‍

പിന്നീട് മുഖ്യമന്ത്രിയായ നബാം തുക്കിയെ നിയമസഭ 2015 ഡിസംബറില്‍ പുറത്താക്കി. സുപ്രിംകോടതി ഇദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും പാര്‍ട്ടിയിലെ വിമത പ്രവര്‍ത്തനം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം തിരിച്ചു മുഖ്യമന്ത്രി സ്ഥാനത്തെത്തിയില്ല. ശേഷമാണ് കലിഖോ പുല്‍ മുഖ്യമന്ത്രിയായതും മാസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തതും. നിലവിലെ മുഖ്യമന്ത്രി പേമ ഖാണ്ഡു സ്വരക്ഷയോര്‍ത്ത് സ്വകാര്യ വസതിയിലാണ് താമസം.

English summary
The Arunachal Pradesh government has decided to convert the official bungalow of chief minister into a state guest house soon. The bungalow, situated at Niti Vihar area in the state capital, has earned moniker of ‘haunted’ building after former chief minister Kalikho Pul committed suicide on August 9 last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X