ദിവസവും ഒരു മണിക്കൂര്‍,മുന്‍കൂര്‍ അനുവാദമില്ലാതെ ദില്ലി മുഖ്യമന്ത്രിയെ കാണാം..

Subscribe to Oneindia Malayalam

ദില്ലി: ആം ആദ്മികള്‍ക്കായി ദിവസവും സ്‌പെഷ്യലായി ഒരു മണിക്കൂര്‍. ജനങ്ങളുമായി സംവദിക്കുന്നതിന് പുതിയ നയം കൊണ്ടുവന്നിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ദിവസവും രാവിലെയാണ് ഈ സ്‌പെഷ്യല്‍ സമയം.

ഒരു മണിക്കൂര്‍,മുന്‍കൂര്‍ അനുവാദം വേണ്ട

ഒരു മണിക്കൂര്‍,മുന്‍കൂര്‍ അനുവാദം വേണ്ട

ദിവസവും രാവിലെ ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്, രാവിലെ 10 മണി മുതല്‍ 11 മണി വരെയുള്ള സമയം. മുഖ്യമന്ത്രിയെ കാണാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

 മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിമാരും

മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിമാരും

താന്‍ മാത്രമല്ല, മറ്റു മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ജനങ്ങളോടു സംവദിക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഒരു മണിക്കൂര്‍ സമയം മാറ്റിവെയ്ക്കണമെന്നും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഇതല്ലാതെ മറ്റ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പുതിയ നയം പരാതി കണക്കിലെടുത്ത്

പുതിയ നയം പരാതി കണക്കിലെടുത്ത്

ജനങ്ങളുടെ അഭിപ്രായവും പരാതിയും കണക്കിലെടുത്താണ് പുതിയ നയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരെയും പലപ്പോഴും സമീപിക്കാന്‍ പറ്റാറില്ലെന്നും തങ്ങളുടെ അഭിപ്രായം കേള്‍ക്കാറോ പരിഗണിക്കാറോ ഇല്ലെന്നും ജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്ന. ഈ സാഹചര്യത്തിലാണ് പുതിയ നയമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.

കപില്‍ മിശ്രയുടെ ആരോപണം

കപില്‍ മിശ്രയുടെ ആരോപണം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആകെ ഒരു തവണ മാത്രമേ മുഖ്യമന്ത്രി തന്റെ ഓഫീസില്‍ പോയിട്ടുള്ളുവെന്ന് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര ആരോപിച്ചിരുന്നു. കുറഞ്ഞ ദിവസം മാത്രം പണിയെടുക്കുകയും കൂടുതല്‍ ദിവസം വിശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് കേജ്രിവാള്‍ എന്നാണ് കപില്‍ മിശ്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേജ്രിവാള്‍ അഴിമതി നടത്തി എന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു.

English summary
Arvind Kejriwal & Co To Meet Aam Aadmis Everyday. Without Appointment
Please Wait while comments are loading...