Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്‌രിവാളിനെ സ്വീകരിക്കാനെത്തിയത് അക്ഷര ഹാസന്‍, ഉച്ചഭക്ഷണം ഒന്നിച്ച്, ലക്ഷ്യം ലഞ്ചോ അതോ ലോഞ്ചോ...?

ചെന്നൈ: തമിഴകത്തു നടന്ന ഒരു ഉച്ചയൂണ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വെറുതേ ഒരു ഉച്ചയൂണ് ആയിരുന്നില്ല അത്. നിര്‍ണ്ണായകമായ പല രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും മുന്‍പുള്ള മുന്നോടിയായിരുന്നു അത്. സംസ്ഥാന തലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി നേതാവും താന്‍ രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനൊരുങ്ങുന്നുവെന്ന സൂചന നല്‍കിയ കമലഹാസനും തമ്മിലുള്ള കൂടിക്കാഴ്ച മുന്‍പുള്ള സൗഹൃദ ഊണ്. ഉച്ചയൂണിനു ശേഷമാണ് ഇരുവരും ചര്‍ച്ചയിലേക്ക് നീങ്ങിയത്.

കമലഹാസന്റെ മകള്‍ അക്ഷര ഹാസനാണ് കേജ്‌രിവാളിനെ സ്വീകരിക്കാന്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. കമലിന്റെ വീട്ടില്‍ ഒരുക്കിയ ഉച്ചയൂണിനു ശേഷം ഇരുവരും ചര്‍ച്ചയിലേക്കു കടന്നു.

പിണറായി വിജയനു ശേഷം കേജ്‌രിവാള്‍...

പിണറായി വിജയനു ശേഷം കേജ്‌രിവാള്‍...

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കമലഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍ സിപിഎമ്മുമായി കൈ കോര്‍ക്കുകയാണ് എന്ന് ഇതോടെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് കമല്‍ പിന്നീട് സൂചനകള്‍ നല്‍കി. കമലുമായി രാഷ്ട്രീയ ചര്‍ച്ച നടത്താനെത്തുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കേജ്‌രിവാള്‍.

സ്വീകരിക്കാനെത്തിയത് അക്ഷര ഹാസന്‍

സ്വീകരിക്കാനെത്തിയത് അക്ഷര ഹാസന്‍

കമലഹാസന്റെ ഇളയ മകന്‍ അക്ഷര ഹാസനാണ് കേജ്‌രിവാളിനെ സ്വീകരിക്കാന്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. ശേഷം ചെന്നൈയിലുള്ള കമലിന്റെ വസിതിയിലെത്തിയ കേജ്‌രിവാളും കമലും ഉച്ചയൂണിനു ശേഷം ചര്‍ച്ചകള്‍ നടത്തി. രാഷ്ട്രീയ ചര്‍ച്ചകളാകും നടത്തുകയെന്ന് ആം ആദ്മി നേതൃത്വം നേരത്തേ തന്നെ അറിയിച്ചിരുന്നു.

കൂടിക്കാഴ്ച നിര്‍ണ്ണായകം

കൂടിക്കാഴ്ച നിര്‍ണ്ണായകം

ജയലളിതയുടെ മരണത്തിനു ശേഷം തമിഴകം പിടിക്കാന്‍ അടവുകള്‍ പതിനെട്ടും പയറ്റുന്ന ബിജെപിയുടെ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ടാണ് കമല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നത്. താന്‍ സംഘരാഷ്ട്രീയത്തിന് എതിരാണെന്നും തന്റെ രാഷ്രീയം കാവിയല്ലെന്നും കമല്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാള്‍ കമലഹാസനുമായി കൂടിക്കാഴ്ച നടത്താന്‍ ചെന്നെയിലെത്തുന്നത്.

കേജ്രിവാള്‍ പറയുന്നത്...

കേജ്രിവാള്‍ പറയുന്നത്...

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അപടരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഓരോ സംസ്ഥാനവും പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അരവിന്ദ് കേജ്രിവാള്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ നിരയില്‍ ആം ആദ്മിയുടെ സ്ഥാനം ഉറപ്പിക്കാനാണ് കേജ് രിവാള്‍ ശ്രമിക്കുന്നതെന്നും ആം ആദ്മി വൃത്തങ്ങള്‍ പറയുന്നു.

 തങ്ങളും കമലും ഒരുപോലെ...

തങ്ങളും കമലും ഒരുപോലെ...

തങ്ങളെപ്പോലെ തന്നെ രാജ്യത്തെ വര്‍ഗ്ഗീയ, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ നിലപാടാണ് കമലഹാസന്‍ സ്വീകരിക്കുന്നതെന്ന് ആം ആദ്മി പറയുന്നു. പലരും താരത്തിന്റെ രാഷ്ട്രീയ പ്രവേശം മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്തിരുന്നു. ജയലളിതയുടെ മരണത്തിനു ശേഷം ഭരണകക്ഷിയായ എഐഎഡിഎംകെയെ വിമര്‍ശിച്ചു കൊണ്ട് പല തവണ കമലഹാസന്‍ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+