കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തരം താണ രാഷ്ട്രീയം', ബിജെപിക്കെതിരെ തുറന്നടിച്ച് കെജ്രിവാളിന്റെ മകള്‍, മറുപടി ഫെബ്രുവരി 11ന്!

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത. അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുന്നതിനെതിരെയാണ് മകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ നീക്കം എന്നാണ് ഹര്‍ഷിത തുറന്നടിച്ചിരിക്കുന്നത്. വൃത്തികെട്ട രാഷ്ട്രീയമെന്ന് പറയുന്നുണ്ട്. ഇന്ന് രാഷ്ട്രീയം കൂടുതല്‍ തരംതാണിരിക്കുന്നു, ഹര്‍ഷിത പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷക്കാലം കെജ്രിവാള്‍ സര്‍ക്കാര്‍ ദില്ലിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ഹര്‍ഷിത ചൂണ്ടിക്കാട്ടി. ''ആരോഗ്യ രംഗത്ത് സേവനങ്ങള്‍ സൗജന്യമാക്കിയതാണോ തീവ്രവാദം? കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണോ തീവ്രവാദം? വൈദ്യുതിയും കുടിവെള്ളവും അടക്കമുളള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതാണോ തീവ്രവാദം'' എന്നും ഹര്‍ഷിത ചോദിച്ചു.

aap

''തന്റെ അച്ഛന്‍ എന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വ്യക്തിയാണ്. കുട്ടിക്കാലത്ത് അദ്ദേഹം എന്നും രാവിലെ 6 മണിക്ക് തന്നെയും സഹോദരനേയും അമ്മയേയും മുത്തച്ഛനേയും മുത്തശ്ശിയേയും വിളിച്ചുണര്‍ത്തി ഭഗവത് ഗീത വായിപ്പിക്കുമായിരുന്നു. അതാണോ തീവ്രവാദം'' എന്നും ഹര്‍ഷിത ചോദിക്കുന്നു. കെജ്രിവാളിനെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്കുളള മറുപടി ഫെബ്രുവരി 11ന് ലഭിക്കുമെന്നും ഹര്‍ഷിത പറഞ്ഞു.

'അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കട്ടെ. അവര്‍ 200 എംപിമാരെയും 11 മുഖ്യമന്ത്രിമാരെയും കൊണ്ടുവരട്ടെ. എന്നാല്‍ തങ്ങള്‍ മാത്രമല്ല, ദില്ലിയില്‍ പ്രചാരണം നടത്തുന്നത്, രണ്ട് കോടിയോളം വരുന്ന സാധാരണക്കാരായ ജനങ്ങളാണ്''. ദില്ലിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അതോ ഇത്തരം ആരോപണങ്ങളുടെ പേരിലാണോ വോട്ട് ചെയ്യുക എന്നത് ജനം ഫെബ്രുവരി 11ന് അവര്‍ക്ക് കാണിച്ച് കൊടുക്കുമെന്നും ഹര്‍ഷിത പറഞ്ഞു. ബിജെപി എംപി പര്‍വേഷ് വര്‍ഷ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരടക്കമുളളവരാണ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് വിവാദത്തിന് തിരി കൊളുത്തിയത്.

English summary
Arvind Kejriwal's daughter Harshita slams BJP for calling Kejriwal ' terrorist'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X