മോദിക്കെതിരെ പാറപോലെ ഉറച്ചുനില്‍ക്കുന്നത് താന്‍ മാത്രമാണെന്ന് കെജ്‌രിവാള്‍
ദില്ലി: വാട്ടര്‍ ടാങ്ക് അഴിമതിക്കേസില്‍ ദില്ലി ആന്റി കറപ്ഷന്‍ ബ്യൂറോ തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിക്കെതിരെ നിരന്തരം പോരടിക്കുന്നതിനാണ് തനിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭീഷണിപ്പെടുത്തിയൊതുക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയല്ല. ഞാന്‍ സോണിയാ ഗാന്ധിയോ റോബര്‍ട്ട് വദ്രയോ ആണെന്ന് ധരിക്കേണ്ട. മോദിക്കെതിരെ പാറപോലെ ഉറച്ചു നില്‍ക്കുന്നത് ഞാന്‍ മാത്രമാണ്. ഞാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് മോദിജി ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ തുടരുക. എന്തു ചെയ്യണമെന്ന് എനിക്കറിയാമെന്നും കെജ് രിവാള്‍ പറഞ്ഞു.

വ്യാപം തട്ടിപ്പ്, ലളിത് മോഡി കൂട്ടുകെട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി പട്ടേലിന്റെ ഭൂമി വിവാദം തുടങ്ങിയവയെല്ലാം ബിജെപിക്കെതിരായ അഴിമതി ആരോപണമായി കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. അഗസ്ത വെസ്റ്റലാന്റ് കേസില്‍ സോണിയാ ഗാന്ധിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ ശബ്ദമുയര്‍ത്തും. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി പ്രതിരോധ വിഭാഗത്തില്‍ വിദേശ നിക്ഷേപം അനുവദിച്ചാലും മല്യയെപ്പോലെയുള്ളവരെ രക്ഷപ്പെടാന്‍ സഹായിച്ചാലും താന്‍ ശബ്ദമുയര്‍ത്തുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
അഗസ്ത വെസ്റ്റ്‌ലാന്റ് കേസില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബര്‍ട്ട് വധേര തുടങ്ങിവയവര്‍ക്കെതിരെ എഫ്‌ഐആര്‍ എടുക്കാത്തതും റെയ്ഡ് നടത്താത്തതും എന്തുകൊണ്ടാണെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു. വാട്ടര്‍ ടാങ്കര്‍ പദ്ധതിയിലൂടെ സംസ്ഥാനത്തിന് 400 കോടിയുടെ നഷ്ടം ഉണ്ടായെന്ന കേസിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications