കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കെജ്രിവാളിനെ പോലിസ് പിടിച്ചു

  • By Aswathi
Google Oneindia Malayalam News

അഹമ്മദാബാദ്: ദില്ലി മുന്‍ മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായി അരവിന്ദ് കെജ്രിവാളിനെ പൊലീസ് പിടികൂടി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം. അനുമതിയില്ലാതെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കന്‍ ഗുജറാത്തിലെ രഖന്‍പൂരില്‍ വച്ചാണ് കെജ്രിവാളിനെ പൊലീസ് തടഞ്ഞത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലിസ് മുന്‍ ദില്ലി മുഖ്യമന്ത്രിയെ വിട്ടയച്ചു.

നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന ഗുജറാത്ത് വികസനത്തെ കുറിച്ച നേരിട്ട് കണ്ടറിയാന്‍ വേണ്ടിയാണ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം നടത്തിയത്. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയും സഞ്ജയ് സിംഗും ഗുജറാത്ത് സംന്ദര്‍ശിക്കുന്ന സംഘത്തിലുണ്ടായിരുന്നു. റോഡ് ഷോ നടത്താന്‍ പൊലീസ് കെജ്രിവാളിന് അുമതി നല്‍കിയിരുന്നില്ല.

kejriwal-gujarath

ഗുജറാത്തിലെത്തിയ നേതാക്കള്‍ക്ക് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. ചൂലുമായെത്തിയ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച് എട്ട് വരെ ഗുജറാത്തില്‍ തങ്ങി എട്ടിന് ബാപ്പു നഗറില്‍ നടക്കുന്ന പൊതുജനറാലിയില്‍ പങ്കെടുത്ത് മടങ്ങാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.

അതേ സമയം കെജ്രിവാള്‍ എത്തിയപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഏജന്റാണ് കെജ്രിവാള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആയിരുന്നു പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തത്. അദ്ദേഹം ഇപ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിയുകയാണ്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിയും എഎപിയും തമ്മിലാണെന്ന് നേരത്തെ കെജ്രിവാള്‍ പ്രഖ്യാപിച്ചതാണ്. ഗുജറാത്തിന് പുറത്ത് എവിടെ മോദി മത്സരിച്ചാലും കെജ്രിവാള്‍ എഎപി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Shortly after arriving in Gujarat for a four-day tour, chief of India's Aam Aadmi Party, Arvind Kejriwal, was detained by Gujarat Police in Raghanpur in Patan district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X