കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷുകാരേക്കാൾ തരംതാഴരുത്; കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ് അരവിന്ദ് കെജരിവാൾ

Google Oneindia Malayalam News

ദില്ലി; ദില്ലി നിയമസഭയിൽ നാടകീയ രംഗങ്ങൾ.പ്രത്യേക നിയമസഭ സമ്മേളനത്തിനിടെ കാർഷിക നിയമങ്ങളുടെ പകർപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കീറിയെറിഞ്ഞു.സർക്കാർ ബ്രിട്ടീഷുകാരേക്കാൾ തരം താഴെരുതെന്ന് പറഞ്ഞ കെജരിവാൾ മഹാമാരിക്കിടെ തിടുക്കപ്പെട്ട് കാർഷിക നിയമങ്ങൾ പാസാക്കിയെടുക്കേണ്ട ആവശ്യം എന്തായിരുന്നുവെന്നും നിയമസഭയിൽ ചോദിച്ചു.

arvind

'ഞാനീ മൂന്ന് കാർഷിക നിയമങ്ങളും ഇവിടെ ഇതാ കീറിയെറിയുകയാണ്. ബ്രിട്ടീഷുകാരേക്കാൾ സർക്കാർ തരംതാഴരുതെന്ന് ഞാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയാണ്. മഹാമാരി സമയത്ത് കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കാനുള്ള തിടുക്കം എന്താണ്?', കെജരിവാൾ പറഞ്ഞു.

ഓരോ കർഷകനും ഭഗത് സിംഗ് ആയിത്തീർന്നിരിക്കുന്നു ... അവർ കർഷകരിലേക്ക് എത്തിച്ചേരുകയാണെന്നും കാർഷിക ബില്ലുകളുടെ പ്രയോജനങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ പറയുന്നു ... യുപി മുഖ്യമന്ത്രി കർഷകരോട് പറഞ്ഞത് നിയമം നടപ്പാക്കിയാൽ അവരുടെ ഭൂമി അപഹരിക്കപ്പെടില്ലെന്നാണ്, അത് ഒരു നേട്ടമാണോ? കെജരിവാൾ ചോദിച്ചു.

എഎപി മന്ത്രിമാരായ മഹേന്ദ്ര ഗോയൽ, സോംനാഥ് ഭാരതി എന്നീ മന്ത്രിമാരും ബില്ലുകൾ കീറിയെറിഞ്ഞു. കർഷകർക്കെതിരായ ഈ കറുത്ത നിയമങ്ങൾ തങ്ങൾ സ്വീകരിക്കില്ലെന്നും തങ്ങൾ കർഷകർക്കൊപ്പമാണെന്നും അവർ വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ആം ആദ്മി സർക്കാർ തുടക്കം മുതൽ സ്വീകരിച്ചത്. കർഷകർക്ക് കുടിക്കാനുളള വെളളവും ചികിത്സാസൗകര്യവും ഡൽഹി സർക്കാർ ലഭ്യമാക്കിയിരുന്നു. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നേരത്തെ കെജരിവാൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

അതേസമയം വിവാദ കാർഷിക നിയമങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കുന്നത് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. കാർഷിക നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിയമങ്ങൾക്കെതിരെ സമരംചെയ്യാൻ കർഷകർക്ക് അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങളെയോ തടസുപെടുത്തിയാകരുത് സമരമെന്നും കോടതി വ്യക്തമാക്കി. പ്രശ്ന പരിഹരിതാനത്തിന് സമിതി രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.വിവാദ നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധം 22 ദിനം പിന്നിട്ടിരിക്കുകയാണ്.

'1200 ൽ നിന്ന് 1600 ലേക്ക് എൻഡിഎ വളർന്നു; നഷ്ടം എൽഡിഎഫിന്..മോദിയുടെ പദ്ധതികൾ കേരളം മറച്ച് വെച്ചുവെന്ന് കുമ്മനം'1200 ൽ നിന്ന് 1600 ലേക്ക് എൻഡിഎ വളർന്നു; നഷ്ടം എൽഡിഎഫിന്..മോദിയുടെ പദ്ധതികൾ കേരളം മറച്ച് വെച്ചുവെന്ന് കുമ്മനം

പോസ്റ്ററടിക്കാന്‍ പോലും കാശുണ്ടായിരുന്നില്ല, തോല്‍വിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഗ്രൂപ്പ് കളിപോസ്റ്ററടിക്കാന്‍ പോലും കാശുണ്ടായിരുന്നില്ല, തോല്‍വിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഗ്രൂപ്പ് കളി

Recommended Video

cmsvideo
മോദിയും സുപ്രീം കോടതിയും തമ്മില്‍ വാക്‌പോര് | Oneindia Malayalam

ടിആര്‍പി തട്ടിപ്പ്: ബാര്‍ക്കിന്റെ മുന്‍ സിഒഒ അറസ്റ്റില്‍, കേസില്‍ 14ാമത്തെ അറസ്റ്റുമായി മുംബൈ പോലീസ്ടിആര്‍പി തട്ടിപ്പ്: ബാര്‍ക്കിന്റെ മുന്‍ സിഒഒ അറസ്റ്റില്‍, കേസില്‍ 14ാമത്തെ അറസ്റ്റുമായി മുംബൈ പോലീസ്

English summary
Arvind Kejriwal Tears Farm Laws Copies in Delhi assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X