Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനോട് മിണ്ടാനുറച്ച് കെജ്രിവാള്‍, ഖാര്‍ഗെയെ കാണും, പറ്റിയാല്‍ രാഹുലിനെയും, ആവശ്യം ഇങ്ങനെ

ദില്ലി: കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ കെജ്രിവാള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണും. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, രാഹുല്‍ ഗാന്ധിയെയും കാണുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ഒന്നാകെ കാണാനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍.

ഇന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ ഇന്ന് കെജ്രിവാള്‍ കണ്ടിരുന്നു. മുംബൈയിലെ യശ്വന്ത് റാവു ചവാന്‍ സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഒപ്പമുണ്ടായിരുന്നു. പവാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നിര്‍ണായക പ്രഖ്യാപനം പവാറില്‍ നിന്നുണ്ടായത്.

ARVIND KEJRIWAL SHARAD PAWAR

ഖാര്‍ഗെയെയും, രാഹുല്‍ ഗാന്ധിയെയും കണ്ട് നാളെ പിന്തുണ തേടുമെന്ന് കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയം ചര്‍ച്ച ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഈ വിഷയത്തില്‍ രണ്ട് തട്ടിലാണ്. കെജ്രിവാളിനെ ദേശീയ നേതൃത്വം പിന്തുണയ്ക്കുന്നുണ്ട്.

എന്നാല്‍ അജയ് മാക്കനെ പോലുള്ള സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിമാര്‍ക്കൊന്നുമില്ലാത്ത പ്രത്യേക അധികാരത്തിനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്നാണ് മാക്കന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ദേശീയ നേതൃത്വവും ഇതേ നിലപാട് സ്വീകരിച്ചാല്‍, അത് പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യതകള്‍ തന്നെ ഇല്ലാതാക്കും.

ദില്ലിയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി വലിയ അനീതിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. എഎപി അധികാരത്തിലെത്തിയ 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കേന്ദ്രം ഒരുപാട് അനീതികളാണ് കാണിച്ചത്. അതിനെതിരെ ഞങ്ങള്‍ കോടതിയില്‍ പോരാടി കൊണ്ടിരിക്കുകയാണ്.

എട്ട് വര്‍ഷത്തിന് ശേഷം ദില്ലിയിലെ ജനങ്ങള്‍ക്ക് അനുകൂലമായി കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുകയാണ്. എന്നാല്‍ എട്ട് ദിവസത്തിനുള്ളില്‍ അവര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഞങ്ങളില്‍ നിന്ന് ആ അധികാരം തട്ടിയെടുക്കാന്‍ നോക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളെയും കണ്ട് ഓര്‍ഡിന്‍സിനെ പാര്‍ലമെന്റില്‍ എതിര്‍ക്കാനുള്ള പിന്തുണയാണ് കെജ്രിവാള്‍ തേടുന്നത്.

അതേസമയം കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെയുള്ള എഎപിയുടെ പോരാട്ടത്തില്‍ ഇതുവരെ ഒരു നിലപാടും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സംസ്ഥാന സമിതികളോടും, സമാന ആശയങ്ങളുള്ള പാര്‍ട്ടികളോടും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും എഎപിക്കെതിരെ രംഗത്ത് വന്നിരുന്നു. ദില്ലിയില്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. അതിനെ മറച്ചുപിടിക്കാനാണ് ഇപ്പോള്‍ നാടകം കളിക്കുന്നതെന്നാണ് സന്ദീപ് പറഞ്ഞത്. നേരത്തെ ഉദ്ധവ് താക്കറെയുടെ ശിവസേനയും, മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും എഎപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+