• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൌരത്വ നിയമഭേദഗതി: ബിജെപി ന്യൂനപക്ഷ സെല്ലിൽ നിന്ന് കൂട്ട രാജി, രാജിക്കത്ത് നൽകിയത് 80 പേർ!!

cmsvideo
  As Dissent Spreads, About 80 BJP Minority Cell Leaders Resign | Oneindia Malayalam

  ഭോപ്പാൽ: പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു. ബിജെപിയുടെ 80ഓളം ന്യനപക്ഷ സെൽ നേതാക്കളാണ് ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് 80 മുസ്ലിം നേതാക്കൾ ബിജെപി വിട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ഇൻഡോർ, മോ, കാർഗോൺ, ദേവസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പൌരത്വ നിയമം, ദേശീയ പൌരത്വ രജിസ്റ്റർ എന്നീ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ച് രാജിക്കത്ത് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ഒരു നേതാവും രാജിവെച്ചിരുന്നു.

  ദില്ലിയില്‍ കളി മാറ്റി കോണ്‍ഗ്രസ്, പഞ്ചാബി വോട്ടര്‍മാരെ പിടിക്കാന്‍ സിദ്ദു, പ്രചാരണം ഇങ്ങനെ

   ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തൊഴിലില്ലായ്മയിൽ

  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തൊഴിലില്ലായ്മയിൽ

  ബിജെപി ഹിന്ദു- മുസ്ലിം ചർച്ചകൾ അവസാനിപ്പിച്ച് സമ്പദ് വ്യവസ്ഥയിലും തൊഴിലില്ലായ്മയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് രാജിവെച്ച നേതാക്കൾ ബിജെപിക്ക് മുമ്പാകെ വെച്ചിട്ടുള്ള നിർദേശം. മുത്തലാഖ്, രാമക്ഷേത്രം- ബാബറി മസ്ജിദ്, ആർട്ടിക്കിൾ 370, എന്നീ വിവാദ പ്രശ്നങ്ങളുമായി സമുദായത്തിലേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്നാണ് ബിജെപിയുടെ ഇൻഡോർ യൂണിറ്റ് ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി വസീം ഇഖ്ബാൽ ഖാൻ വ്യക്തമാക്കി.

   നീക്കം വിദ്വേഷം വളർത്തുന്നതിന്

  നീക്കം വിദ്വേഷം വളർത്തുന്നതിന്

  പൌരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നീ വിഷയങ്ങൾ 85 ശതമാനത്തോളം വരുന്ന ജനങ്ങളുടെ വിദ്വേഷം വളർത്തുന്നതിന് വേണ്ടിയാണ്. രാജ്യത്തെ 31 ശതമാനത്തോളം വരുന്ന നിരകക്ഷരായ ജനങ്ങൾക്ക് എളുപ്പത്തിൽ പൌരത്വ രേഖകൾ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ഖാൻ കൂട്ടിച്ചേർത്തു.

   കോൺഗ്രസിനെതിരെ

  കോൺഗ്രസിനെതിരെ

  ബിജെപി ന്യൂനപക്ഷ സെല്ലിൽ നിന്നുള്ള അംഗങ്ങൾ വിരമിച്ച സംഭവത്തിൽ ബിജെപിയുടെ പ്രതികരണം ഇങ്ങനെയാണ്. കോൺഗ്രസ് പ്രവർത്തകർ പൌരത്വ ഭേദഗതി നിയമം, ദേശീയ പൌരത്വ രജിസ്റ്റർ എന്നീ വിഷയങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് സെല്ലിൽ നിന്നുള്ള രാജിയെന്നാണ് ബിജെപി ജില്ലാ ന്യൂനപക്ഷ സെൽ തലവൻ മൻസൂർ അഹമ്മദിന്റെ പ്രതികരണം. ഒരു ന്യൂനപക്ഷ സെൽ ഭാരവാഹി മാത്രമാണ് രാജിവെച്ചിട്ടുള്ളതെന്നും മൻസൂർ ചൂണ്ടിക്കാണിക്കുന്നു.

  തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ?

  തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ?

  ബിജെപി ന്യൂനപക്ഷ സെൽ അംഗങ്ങളുടെ രാജിയെക്കുറിച്ച് അറിയില്ലെന്നാണ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടി നേതൃത്വം അവരോട് വ്യക്തിഗതമായി സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

   പൌരത്വ നിയമ ഭേദഗതി

  പൌരത്വ നിയമ ഭേദഗതി

  ഡിസംബറിലാണ് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് അനുകൂലമായ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. എന്നാൽ മുസ്ലിങ്ങളെ ഒഴിവാക്കിക്കൊണ്ട് മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൌരത്വ നൽകുന്നത് വിവേചനമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

  English summary
  As Dissent Spreads, About 80 BJP Minority Cell Leaders Resign over CAA, NRC in IndoreAs Dissent Spreads, About 80 BJP Minority Cell Leaders Resign over CAA, NRC in Indore
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X