കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്: 40ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലെത്തിക്കും

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര കലാപം തുടരുന്ന ഇറാഖില്‍ നിന്ന് 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൊസൊളില്‍ തീവ്രവാദികളാല്‍ ബന്ദികളാക്കപ്പെട്ട 39 ഇന്ത്യക്കാരുടെ മോചനത്തിന് സാധ്യതകള്‍ തേടുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു.

ബന്ദികളുടെ സുരക്ഷയ്ക്കായി 26 നയതന്ത്ര ഉദ്യോഗസ്ഥരെ കൂടി ഇറാഖിലേക്ക് അയക്കും. ഇറാഖ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സുരാജിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ അംബാസിഡര്‍മാരുമായി ദില്ലിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ബറുദ്ദീന്‍.

as-many-as-40-indians-will-be-flown-of-iraq-on-tuesday

കലാപ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷാ മേഖലയിലേക്ക് മാറ്റുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നജഫ്, കര്‍ബല, ബ്രസ എന്നീ സ്ഥലങ്ങളില്‍ മൂന്ന് ക്യാമ്പ് ഓഫീസുകള്‍ തുടങ്ങിയിട്ടുണ്ട്. ഇറാഖിലെ ഇന്ത്യക്കാരുടെ സഹായത്തിനായി ബാഗ്ദാദില്‍ രണ്ട് മൊബൈല്‍ യൂണിറ്റുകളും സ്ഥാപിച്ചു. യോഗത്തില്‍ കുവൈത്ത്, സൗദി അറേബ്യ, ബങറൈന്‍ ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ സ്ഥാനപതിമാര്‍ പങ്കെടുത്തു.

കലാപമേഖലയില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാരും സുരക്ഷിതരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നം രൂക്ഷമാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവരുടെ ആവശ്യത്തിനായുള്ള പണം എത്തിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും സയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു. ഇറാക്കിലെ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനു സിറിയയുടെ സഹായം തേടാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

English summary
The Ministry of External Affairs on Sunday once again assured that the Indian government was putting in all efforts to help the Indians stranded in Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X