കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരവേ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പ്രശസ്തരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഗായിക ജസ്പിന്ദര്‍ നരൂലയാണ് ഏറ്റവും ഒടുവിലായി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. പുറത്തുനിന്നും നോക്കുന്നത് പോലെയല്ല ആം ആദ്മി പാര്‍ട്ടി എന്ന് പറഞ്ഞാണ് നരൂല ആം ആദ്മി പാര്‍ട്ടി വിടുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് പ്രശസ്ത ജസ്പിന്ദര്‍ നരൂല ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പുറത്താണ്. എന്നാല്‍ അത് പ്രായോഗികമല്ല എന്ന് മനസിലായി. സെലിബ്രിറ്റികള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ശരിയാവില്ല. ടിക്കറ്റ് വാങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പോലെയല്ല മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനം.

jaspinder-narula

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് മെമ്പറായ അശോക് അഗര്‍വാള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഒരു സ്വകാര്യ കമ്പനിയുടേത് പോലെയാണ് എന്നാരോപിച്ചാണ് അഗര്‍വാള്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ദില്ലിയിലെ പാര്‍ട്ടി എം എല്‍ എയായ വിനോദ് കുമാര്‍ ബിന്നിയും കൂട്ടരും നേരത്ത ആപ്പ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയിരുന്നു.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മൂന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മാനനിര്‍ദേശ പത്രിക പിന്‍വലിച്ചു. ഇവരുടെ പേരില്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ മഹേന്ദര്‍ സിംഗ്, മൊറാദാബാദിലെ ഖാലിദ് പര്‍വേസ് എന്നിവരാണ് തിരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിച്ച ആപ്പ് സ്ഥാനാര്‍ഥികള്‍.

English summary
More setbacks for AAP as singer Jaspinder Narula quits party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X