കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നരോദ്യ പാട്യയിലെ പാഠമാണോ? അതോ ബില്‍ക്കിസ് ബാനുവിന്റെ പാഠമോ?' അമിത് ഷായോട് ഒവൈസി

Google Oneindia Malayalam News

ദില്ലി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുള്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. 2002ല്‍ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചു എന്നാണ് ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞത്.

കുറ്റവാളികളെ സ്വതന്ത്രരായി വിടുന്നത് സംബന്ധിച്ചായിരുന്നു അമിത് ഷായുടെ പാഠങ്ങളെന്ന് ഒവൈസി പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജുഹാപുരയില്‍ സംസാരിക്കുകയായിരുന്നു അസദുദ്ദീന്‍ ഒവൈസി. ''2002ല്‍ ഏത് പാഠമാണ് അമിത് ഷാ നിങ്ങള്‍ പഠിപ്പിച്ചത്. നരോദ്യ പാട്യയിലെ പാഠമാണോ? ഗുല്‍ബര്‍ഗിലെ പാഠമാണോ? ബെസ്റ്റ് ബേക്കറിയിലെ പാഠമാണോ? അതോ ബില്‍ക്കിസ് ബാനുവിന്റെ പാഠമാണോ?'' ഒവൈസി ചോദിച്ചു.

അതാ ഒരു വിഷപാമ്പ്, പുല്ലിനിടയില്‍ ഒളിഞ്ഞിരിക്കുകയാണ്: 9 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു വിഷപാമ്പ്, പുല്ലിനിടയില്‍ ഒളിഞ്ഞിരിക്കുകയാണ്: 9 സെക്കന്‍ഡില്‍ കണ്ടെത്തണം

owaisi

''തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് അമിത് ഷാ ഒരു പരാമര്‍ശം നടത്തി. 2002ല്‍ ഗുജറാത്തിലെ കലാപകാരികളെ അവര്‍ ഒരു പാഠം പഠിപ്പിച്ചുവെന്നും സംസ്ഥാനത്ത് ബിജെപി സമാധാനം സ്ഥാപിച്ചുവെന്നും. ഈ അഹമ്മദാബാദ് മണ്ഡലത്തിലെ എംപിയോട് താന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, അമിത് ഷാ, 2002ല്‍ നിങ്ങള്‍ പഠിപ്പിച്ചുവെന്ന് പറയുന്ന പാഠം അത് ബില്‍ക്കിസ് ഭാനുവിനെ പീഡിപ്പിച്ചവരെ വെറുതെ വിടും എന്നുളളതാണ്. ബില്‍ക്കിസിന്റെ മൂന്ന് വയസ്സ് മാത്രം പ്രായമുളള മകളുടെ കൊലയാളികളെ തുറന്ന് വിടും എന്നുളള പാഠമാണ് നിങ്ങള്‍ പഠിപ്പിച്ചത്. എഹ്‌സാന്‍ ജാഫ്രിയെ കൊല്ലാമെന്നും നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു'', ഒവൈസി പറഞ്ഞു.

Esther Anil: ക്യൂട്ടാണേ.. എസ്തര്‍ ക്യൂട്ടാണേ; ഇത് എന്തൊരു ഭംഗിയാണ്, അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ കുറിച്ചും ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കാന്‍ കാരണമായ ബെസ്റ്റ് ബേക്കറി തീവെപ്പിനെ കുറിച്ചും പ്രസംഗത്തില്‍ ഒവൈസി പരാമര്‍ശിച്ചു. 'നിങ്ങളുടെ എത്രയെത്ര പാഠങ്ങളാണ് ഞങ്ങള്‍ ഓര്‍മ്മിച്ച് വെക്കേണ്ടത് അമിത് ഷാ' എന്നും ഒവൈസി ചോദിച്ചു. 'പക്ഷേ ഒരു കാര്യം ഓര്‍ത്തോളൂ, പാഠം പഠിപ്പിക്കുന്നതൊന്നുമല്ല കാര്യം, ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമ്പോഴാണ് സമാധാനം ശക്തിപ്പെടുന്നത്', ഒവൈസി കൂട്ടിച്ചേര്‍ത്തു.

'അധികാരം കയ്യിലുളളവര്‍ മറക്കുന്നത് അത് എല്ലാക്കാലവും ഉണ്ടാകില്ല എന്നാണ്. ഒരാളില്‍ മാത്രമായി എക്കാലവും അധികാരം നില്‍ക്കില്ല. ഒരു ദിവസം അധികാരം കയ്യില്‍ നിന്ന് പോകും. അധികാരത്തില്‍ ഉന്മത്തനായി ആഭ്യന്തര മന്ത്രി പറയുകയാണ് തങ്ങള്‍ പാഠം പഠിപ്പിച്ചുവെന്ന്. എന്ത് പാഠമാണ് നിങ്ങള്‍ പഠിപ്പിച്ചത്. നിങ്ങള്‍ രാജ്യം മുഴുവനും കുപ്രസിദ്ധനായി', ഒവൈസി കൂട്ടിച്ചേര്‍ത്തു.

English summary
Asaduddin Owaisi gives reply to Amit Shah's 'Lesson to Gujarat rioters in 2002' comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X