Get Updates
Get notified of breaking news, exclusive insights, and must-see stories!

അയാൾ ലൈറ്റ് അണച്ചു, ശരീരത്തില്‍ സ്പർശിച്ചു... ആൾദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള എഫ്ഐആറിലെ വിവരങ്ങൾ

Recommended Video

cmsvideo
    ആസാറാം ബാപ്പു ആ പെൺകുട്ടിയോട് ചെയ്തത് ഇതൊക്കെ | Oneindia Malayalam

    ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ബലാത്സംഗ കേസില്‍ കോടതി മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. കീഴ്‌ക്കോടതിയുടേതാണ് ശിക്ഷ. ആശാറാം ബാപ്പു എന്തായാലും ഈ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കും എന്ന് ഉറപ്പാണ്. പലരും രക്ഷപ്പെട്ട് പോന്നതുപോലെ ആശാറാമും രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല.

    ക്രൂരമായ ബലാത്സംഗത്തിന് ഇരയായത് 16 വയസ്സുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനി. ആശാറാം ബാപ്പു എന്ന ആള്‍ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച്, അയാളുടെ ആശ്രമത്തിലെ സ്‌കൂളില്‍ നിന്ന് പഠിച്ച പെണ്‍കുട്ടി. അവളുടെ മാതാപിതാക്കള്‍ക്കും ബാപ്പുവിനെ അത്രയേറെ വിശ്വാസമായിരുന്നു. അതെല്ലാം തകര്‍ത്തത് ആ ഒറ്റ സംഭവം ആയിരുന്നു 2013 ഓഗസ്റ്റ് 15 ന് രാത്രിയില്‍ സംഭവിച്ച ആ കാര്യങ്ങള്‍.

    പോലീസിന് നല്‍കിയ പരാതിയില്‍ വിശദമായിത്തന്നെ പെണ്‍കുട്ടി ആ ദുരന്താനുഭവം വിവരിക്കുന്നുണ്ട്. അതിന്റെ വിവരങ്ങള്‍ ഇങ്ങനെയാണ്....

    പ്ലസ് ടു വിദ്യാര്‍ത്ഥിനി

    പ്ലസ് ടു വിദ്യാര്‍ത്ഥിനി

    ആശാറാം ബാപ്പുവിന്റെ മധ്യപ്രദേശിലെ ചിന്ദ്വാര ആശ്രമത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. ഉത്തര്‍പ്രദേശി സ്വദേശിനിയായ പെണ്‍കുട്ടി അവിടെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. അതിനിടയിലാണ് പെണ്‍കുട്ടിക്ക് ചെറിയൊരു മോഹാലസ്യം വരുന്നത്. ഹോസ്റ്റല്‍ വാര്‍ഡനെ ഈ വിവരം അറിയിക്കുകയും ചെയ്തു. അതിന് ശേഷം ആണ് കാര്യങ്ങള്‍ മാറി മറിഞ്ഞതും ജീവിതം തന്നെ മറ്റൊന്നായി തീര്‍ന്നതും.

    ദുരാത്മാക്കള്‍

    ദുരാത്മാക്കള്‍

    ദുരാത്മാക്കളുടെ സ്വധീനമാണ് ഇങ്ങനെ ഒരു മോഹാലസ്യത്തിന് കാരണം എന്നായിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്‍ ആയ ശില്‍പി പെണ്‍കുട്ടിയോട് പറഞ്ഞത്. ഇത് സംബന്ധിച്ച് ആശാറാം ബാപ്പുവിനോട് സംസാരിക്കാം എന്നും ശില്‍പി പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കി. പിന്നീട് 2013 ഓഗസ്റ്റ് ഏഴിന് പെണ്‍കുട്ടിയെ വീട്ടുകാരെ വിളിച്ചു, കുട്ടിക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ട് ദിവസത്തിനകം വീട്ടുകാര്‍ ഹോസ്റ്റലില്‍ എത്തുകയും ചെയ്തു.

    ബാപ്പുവിനെ കാണണം

    ബാപ്പുവിനെ കാണണം

    ദുരാത്മാക്കളുടെ സ്വാധീനം എന്ന വാദം തന്നെ ആയിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും പറഞ്ഞത്. എത്രയും പെട്ടെന്ന് പെണ്‍കുട്ടിയെ തന്റെ അടുത്തെത്തിക്കാന്‍ ബാപ്പു പറഞ്ഞതായും ഇവര്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതനുസരിച്ചാണ് പെണ്‍കുട്ടിയെ കൊണ്ട് രക്ഷിതാക്കള്‍ ആശാറാം ബാപ്പുവിനെ കാണാന്‍ പോയത്.

    ദില്ലി വഴി, ഝോധ്പൂരിലേക്ക്

    ദില്ലി വഴി, ഝോധ്പൂരിലേക്ക്

    ബാപ്പു ദില്ലിയില്‍ ഉണ്ടാകും എന്നായിരുന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കിട്ടിയ വിവരം. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 13 ന് ഇവര്‍ ദില്ലിയില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ആണ് അദ്ദേഹം ഝോധ്പൂരിലേക്ക് പോയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് കുടുംബം ഝോധ്പൂരിലേക്ക് പോയി. ആശാറാമിന്റെ അനുയായിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഓഗസ്റ്റ് 14 ന് പെണ്‍കുട്ടിയും കുടുംബവും ഝോധ്പൂരിലെ മനായ് ഗ്രാമത്തില്‍ എത്തി. അവിടെയായിരുന്നു ആശാറാം ബാപ്പു തങ്ങിയിരുന്നത്. അന്ന് രാത്രിയില്‍ തന്നെ ബാപ്പുവിന്റെ അനുയായികള്‍ ഇവരെ അദ്ദേഹം താമസിക്കുന്ന കുടില്‍ കാണിച്ചുകൊടുക്കുകയും പ്രസാദം നല്‍കുകയും ചെയ്തു.

    ഓഗസ്റ്റ് 15, രാത്രിയില്‍

    ഓഗസ്റ്റ് 15, രാത്രിയില്‍

    അടുത്ത ദിവസം രാത്രിയില്‍ ആണ് ആശാറാം ബാപ്പു പെണ്‍കുട്ടിയേയും മാതാപിതാക്കളേയും തന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. ആദ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചത്. അതിന് ശേഷം അവരോട് പുറത്തിരിക്കാന്‍ പറഞ്ഞു. കുറച്ച് നേരം പ്രാര്‍ത്ഥിച്ചതിന് ശേഷം പോകാനും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

    വിളക്കുകള്‍ അണച്ചു

    വിളക്കുകള്‍ അണച്ചു

    മുറിയിലെ വിളക്കുകള്‍ അണക്കുകയായിരുന്നു ആശാറാം ആദ്യം ചെയ്തത്. അതിന് ശേഷം പെണ്‍കുട്ടിയോട് പിന്‍വാതിലിലൂടെ കടന്നുവരാന്‍ ആവശ്യപ്പെട്ടു. തൊട്ടടുത്ത് വന്നിരുന്നു കുറച്ച് നേരം സംസാരിച്ചു. അതിന് ശേഷം അച്ഛനും അമ്മയും പോയോ എന്ന് നോക്കി വരാന്‍ ആവശ്യപ്പെട്ടു. അച്ഛന്‍ പോയി എന്നും അമ്മ അവിടെ ഇരിക്കുന്നുണ്ട് എന്നും പെണ്‍കുട്ടി ആശാറാം ബാപ്പുവിനെ അറിയിച്ചു.

    വാതിലുകള്‍ അടച്ചു

    വാതിലുകള്‍ അടച്ചു

    ഇതോടെ ആശാറാം ബാപ്പു മുറിയുടെ വാതിലുകള്‍ ഉള്ളില്‍ നിന്ന് അടയ്ക്കുകയായിരുന്നു. അതിന് ശേഷം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. പെണ്‍കുട്ടി ബഹളം വയ്ക്കാന്‍ ശ്രമിച്ചു. ബഹളം വച്ചാല്‍ മാതാപിതാക്കളെ കൊന്നുകളയും എന്നായി ഭീഷണി. അതിന് ശേഷം വായ പൊത്തിപ്പിടിച്ചു.

    ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടു

    ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടു

    അതിന് ശേഷം അയാള്‍ തന്നെ ചുംബിച്ചു എന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ശരീരം മുഴുവന്‍ സ്പര്‍ശിച്ചു. ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടു. ഈ സമയം അയാള്‍ വസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല. നിര്‍ബന്ധിച്ച് തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. താന്‍ അപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്നു അയാള്‍ തന്റെ വായ പൊത്തിപ്പിടിച്ചു. ഏതാണ്ട് ഒരുമണിക്കൂറോളം പീഡിപ്പിച്ചു. സംഭവം പുറത്ത് പറയരുതെന്ന് ഒരിക്കല്‍ കൂടി ഭീഷണിപ്പെടുത്തിയാണ് മുറിയില്‍ നിന്ന് പുറത്ത് വിട്ടത്.

    ഇത്രയും ക്രൂരന്‍

    ഇത്രയും ക്രൂരന്‍

    പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ആശാറാമിന്റെ ക്രൂരതകളെ കുറിച്ച് കൂടുതല്‍ വിവരണങ്ങളുണ്ട്. ഇത്രയും ചെയ്തിട്ടും ഒരു കുലുക്കവും ഇല്ലാതെ നില്‍ക്കുകയായിരുന്നു അയാള്‍. പെണ്‍കുട്ടി തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതെല്ലാം ആശാറാം ആദ്യം നിഷേധിച്ചു. എങ്കിലും 2013 സെപ്റ്റംബര്‍ 1 ന് ആശാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ഝോഝ്പൂരില്‍ എത്തിച്ചു. അതിന് ശേഷം തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വരെ പറഞ്ഞു ആശാറാം ബാപ്പു.

    അര്‍ഹിച്ച ശിക്ഷ

    അര്‍ഹിച്ച ശിക്ഷ

    എന്തായാലും ആശാറാം ബാപ്പുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അര്‍ഹിച്ച ശിക്ഷ തന്നെ ആണ്. ഝോധ്പൂര്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോടതി മരണം വരെ ജീവപര്യന്തം ശിക്ഷയാണ് ആശാറാം ബാപ്പുവിന് വിധിച്ചിട്ടുള്ളത്. ഐപിസി 376 -ാം വകുപ്പ് പ്രകാരവും പോക്‌സോ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ആണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+