കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടും,സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വാഗ്ദാനം ചെയ്തത് 10-50 കോടി വരെ'; 'കുറ്റപത്രം'

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സച്ചിനെതിരായ പരാതിക്കെട്ടഴിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട്. ഉപമുഖ്യനും പിസിസി അധ്യക്ഷനുമായിരുന്നു സച്ചിൻ പൈലറ്റിനെതിരെ എഴുതി തയ്യാറക്കിയ കുറിപ്പാണ് ഗെഹ്ലോട്ട് കൈമാറിയതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. സച്ചിന്റെ നേതൃത്വത്തിൽ നടന്ന വിമത നീക്കം ഉൾപ്പെടെ ഗെഹ്ലോട്ട് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ടത്രേ.

സച്ചിനൊപ്പമുള്ളത് 18 എം എൽ എമാർ മാത്രമെന്ന്

അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ട് മത്സരിക്കില്ലെന്ന നിലപാട് എടുത്തതോടെ ഇന്നലെ സോണിയ ഗാന്ധി അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവസാന സമ്മർദ്ദ തന്ത്രമെന്ന നിലയ്ക്കായിരുന്നു കൂടിക്കാഴ്ച. എന്നാൽ അധ്യക്ഷനാകാൻ താൻ ഇല്ലെന്ന നിലപാട് ഗെഹ്ലോട്ട് ആവർത്തിച്ചു. തുടർന്നായിരുന്നു സച്ചിനെതിരെ ഗെഹ്ലോട്ട് രംഗത്തെത്തിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ സച്ചിന് പിന്തുണ ഇല്ലെന്നാണ് ഗെഹ്ലോട്ട് ആരോപിച്ചത്. തനിക്ക് 102 എം എൽ എമാരുടെ പിന്തുണ ഉണ്ടെന്നും എന്നാൽ സച്ചിനെ വെറും 18 പേർ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നുമായിരുന്നു ഗെഹ്ലോട്ട് അവകാശപ്പെട്ടത്. സച്ചിൻ പൈലറ്റ് എപ്പോൾ വേണമെങ്കിലും പാർട്ടി വിട്ടേക്കുമെന്നും ഗെഹ്ലോട്ട് കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

പ്രതിസന്ധിയിലായി ഹൈക്കമാന്റ്

സച്ചിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും സർക്കാരിനെ അട്ടിമറിക്കാൻ വിമത നീക്കം നടത്തിയിരുന്നുവെന്നും ഗെഹ്ലോട്ട് പറയുന്നു. നേരത്തേ സർക്കാരിനെതിരെ പടയൊരുക്കം നടത്താൻ ബി ജെ പി 10 കോടി മുതൽ 50 കോടി വരെ എം എൽ എമാർക്ക് ബി ജെ പി വാഗ്ദാനം ചെയ്തുവെന്നും അശോക് ഗെഹ്ലോട്ട് ആരോപിച്ചു. അതേസമയം മുഖ്യമന്ത്രി കസേര സച്ചിന് വിട്ട് കൊടുക്കില്ലെന്ന് ഗെഹ്ലോട്ട് കടുത്ത നിലപാട് തുടർന്നതോടെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കം അസ്ഥാനത്തായിരിക്കുകയാണ്.

'ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നല്ല പറഞ്ഞത്'; വിശദീകരണവുമായി ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക'ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നല്ല പറഞ്ഞത്'; വിശദീകരണവുമായി ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക

സച്ചിൻ പൈലറ്റിന്റെ നിലപാട്

ഇനി സച്ചിൻ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഗെഹ്ലോട്ടിനൊപ്പം തന്നെ കഴിഞ്ഞ ദിവസം സച്ചിനും ദില്ലിയിൽ എത്തി സോണിയ ഗാന്ധിയെ കണ്ടിരുന്നു. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് സച്ചിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിലെ അനിശ്ചിതത്വത്തിൽ പാർട്ടി വിടാനോ വിമത നീക്കങ്ങൾക്കോ സച്ചിൻ തയ്യാറായേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം

സച്ചിന്റെ 'മുഖം രക്ഷിക്കാൻ'

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ രാജസ്ഥാൻ രാഷ്ട്രീയത്തിൽ ചടുല നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് നേതൃത്വം. സച്ചിന്റെ 'മുഖം രക്ഷിക്കാൻ' ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടാകുമെന്നാണ് വിലയുരത്തപ്പെടുന്നത്. ദേശീയ നേതൃത്വത്തിലേക്ക് സച്ചിനെ കൊണ്ടുവന്നേക്കും.എന്നാൽ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറാകുമോയെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.

ഹൈക്കമാന്റ് നിലപാട് നിർണായകം


വിമത നീക്കം അവസാനിപ്പിച്ച് പാർട്ടിയിലേക്ക് തിരിച്ചെത്തിയ സച്ചിന് മുൻപിൽ നേരത്തേ ദേശീയ തലത്തിൽ പദവികൾ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്താനാണ് താത്പര്യം എന്നാണ് സച്ചിൻ പൈലററ്റ് നിലപാട് വ്യക്തമാക്കിയത്. ഇനി ഹൈക്കാമന്റ് നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും.

ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'

English summary
ashok gehlot alleges sachin pilot will leave congress, can't give cm post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X