കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ഒരു വില്ലന്‍, സര്‍ക്കാര്‍ വീഴുമായിരുന്നു, തുറന്ന് പറഞ്ഞ് ബിജെപി!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇത്ര വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണം ഒരു വില്ലനാണെന്ന് ബിജെപി. സച്ചിന്‍ പൈലറ്റ് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ കാരണക്കാരനായ വില്ലന്‍ അശോക് ഗെലോട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴേണ്ടതായിരുന്നു. ഗെലോട്ട് അതിനായിട്ടാണ് പരിശ്രമിച്ചത്. ഈ പ്രശ്‌നങ്ങളുടെ ധാര്‍മികമായ ബാധ്യത ഏറ്റെടുത്ത് ഗെലോട്ട് രാജിവെച്ച് പുറത്തുപോവണമെന്നും പൂനിയ ആവശ്യപ്പെട്ടു.

1

ഗെലോട്ട് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കുന്നതിലൂടെ കോടികളാണ് ചെലവാക്കുന്നത്. ഇത് ജനങ്ങളുടെ പണമാണ്. എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നതിനായി 10 കോടി രൂപയാണ് ചെലവിടുന്നതെന്ന് പൂനിയ ആരോപിച്ചു. 100 എംഎല്‍എമാര്‍ ഇപ്പോള്‍ ജയ്‌സാല്‍മീറിലെ ഹോട്ടല്‍ സൂര്യഗഡിലാണ്. നേരത്തെ ജയ്പൂരിലെ റിസോര്‍ട്ടിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്നാണ് ഗെലോട്ടിന്റെ ആരോപണം. നിയമസഭാ സമ്മേളത്തിന്റെ അന്ന് ഇവര്‍ ജയ്പൂരില്‍ എത്തുമെന്നാണ് വിവരം.

തുടക്കം മുതല്‍ ഞാന്‍ പറയുന്നതാണ് ഈ പ്രശ്‌നങ്ങളെല്ലാം കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് ഉണ്ടായതെന്ന്. അതിന് പുറമേ അവര്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടികൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ കോടതിയില്‍ ഇതിനൊക്കെ ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്ന് പൂനിയ പറഞ്ഞു. ഈ നാടകങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരാളാണ്. ആ വില്ലന്‍ ഇപ്പോള്‍ ഹീറോ ആവാനുള്ള ശ്രമത്തിലാണ്. അശോക് ഗെലോട്ട് രാജിവെക്കണം. അപ്പോള്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും സതീഷ് പൂനിയ വ്യക്തമാക്കി.

ഭരണകാര്യങ്ങളില്‍ അശോക് ഗെലോട്ട് ഒട്ടും ശ്രദ്ധിക്കുന്നില്ല. ഇവിടെ ഒരുപാട് തൊഴിലില്ലാത്തവരുണ്ട്. രാജസ്ഥാന്‍ ഇപ്പോള്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യം ശരിക്ക് പരിശോധിക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതില്‍ ഗെലോട്ട് പരാജയപ്പെട്ടെന്ന് പൂനിയ തുറന്നടിച്ചു. അതേസമയം അശോക് ഗെലോട്ടിനെ മാറ്റണമെന്നായിരുന്നു നേരത്തെ സച്ചിന്‍ പക്ഷവും പറഞ്ഞിരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായത് കൊണ്ട് ഗെലോട്ടിനെ മാറ്റാന്‍ രാഹുലിനും സോണിയക്കും താല്‍പര്യമില്ല.

English summary
ashok gehlot is the villain, bjp hits back on rajasthan crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X