Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ 'ഗില്ലിബില്ലി' മാജിക്കില്‍ രാഹുല്‍ വീഴും? സച്ചിന്‍ പൈലറ്റ് തഴയപ്പെടുമോ?

Recommended Video

cmsvideo
    രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകും ? | Oneindia Malayalam

    രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷമായ 100 സീറ്റുകള്‍ വിജയിച്ച പിന്നാലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. കോണ്‍ഗ്രസ് 99 സീറ്റിലും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ 1 സീറ്റിലും ജയിച്ചതോടെയാണ് കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യ തൊടാനായത്. അതേസമയം ഇന്ന് രാവിലെ ചേരുന്ന നിയമസഭാ കക്ഷിയോഗത്തിന് ശേഷം ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തിരുമാനം കൈക്കൊണ്ടേക്കും.

    gehsachin-1544589095.jpg

    അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി തിരുമാനമെടുക്കുമെന്നായിരുന്നു ഫലം വന്ന പിന്നാലെ ഇരുവരും പ്രതികരിച്ചത്. അതേസമയം മൂന്ന് തവണ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിനെ കണ്ടില്ലെന്ന് നടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ല.

    ഗില്ലിബില്ലി (മിണ്ടാ പൂച്ച) എന്നാണ് ഗെഹ്ലോട്ട് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. രാജ്യത്തെ പ്രശസ്ത ഇന്ദ്രജാലക്കാരായ ലക്ഷ്മണ്‍ സിങ്ങിന്‍റെ മകനായ ഗെഹ്ലോട്ട് ജനങ്ങളോട് സംവദിക്കുന്നതിലും വിനയപൂര്‍വ്വം ഇടപെടുന്നതിലുമെല്ലാം അച്ഛന്‍റെ മാന്ത്രിക സിദ്ധികള്‍ പുറത്തെടുത്തിട്ടുണ്ടെന്ന് രാഹുല്‍ കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താരജാഡകളില്ലാത്തെ അദ്ദേഹത്തെ മൂന്നാമതും മുഖ്യമന്ത്രി സ്ഥാനം തേടിയെത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

    വളരെ നേരിയ മാര്‍ജിനില്‍ ഉള്ള ജയമാണ് സച്ചിന്‍ പൈലറ്റിന്‍റെ സാധ്യത തള്ളുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് സച്ചിന്‍ പൈലറ്റ് നടത്തിയതെങ്കിലും കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം നേടാന്‍ ആയില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

    ബിജെപി വിരുദ്ധ വോട്ടുകള്‍ സ്വരൂപിക്കാന്‍ കഴിയാതിരുന്നതും വോട്ടുകള്‍ ഭിന്നിച്ച് പോയതുമെല്ലാം ചിട്ടയായ പ്രവര്‍ത്തനത്തിന്‍റെ അഭാവമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ എല്ലാവരേയും ഒരുമിച്ച് നിര്‍ത്താന്‍ പ്രാപ്തനായ അശോക് ഗെഹ്ലോട്ടിന് തന്നെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും ഉയരുന്നു. അതേസമയം സച്ചിനെ തഴയുന്നത് മറ്റ് ചില പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+