കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടുമായി ഇടഞ്ഞ് രാഹുല്‍, ആ പരാമര്‍ശം അതിരുകടന്നു, സച്ചിന് അവസരവുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജസ്ഥാന്‍ പോര് കടുത്ത വിള്ളലുണ്ടാക്കുന്നു. പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് നടത്തിയ വ്യക്തിപരമായ ആക്രമണത്തില്‍ ഇടഞ്ഞിരിക്കുകയാണ്. ഗെലോട്ട് അധികാര കേന്ദ്രീകരണത്തിനായി ശ്രമിക്കുകയാണെന്ന ജൂനിയര്‍ നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണ് കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളും സമവായത്തിനായി ഗെലോട്ട് ശ്രമിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചിരിക്കുകയാണ്. സച്ചിന്റെ തിരിച്ചുവരവിന് കുറച്ച് കൂടി താല്‍പര്യം ഇതോടെ കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുകയാണ്.

ഗെലോട്ട് പറഞ്ഞത്

ഗെലോട്ട് പറഞ്ഞത്

സച്ചിന്‍ പൈലറ്റ് ഒരു കഴിവും ഇല്ലാത്ത നേതാവാണെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി സച്ചിന്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയെന്നും ഗെലോട്ട് പറഞ്ഞു. സച്ചിന് യാതൊരു ഗുണങ്ങളും ഇല്ലാതിരുന്നിട്ടും, അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഞങ്ങള്‍ മാറ്റിയിട്ടില്ല. അധ്യക്ഷനെ മാറ്റണമെന്ന് കഴിഞ്ഞ 7 വര്‍ഷമായിട്ടും ഞങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം കൊള്ളില്ലെന്ന് അറിഞ്ഞിട്ടും അങ്ങനെ തുടര്‍ന്നെന്ന് ഗെലോട്ട് പറഞ്ഞു.

രാഹുല്‍ കടുത്ത ദേഷ്യത്തില്‍

രാഹുല്‍ കടുത്ത ദേഷ്യത്തില്‍

പാര്‍ട്ടിയില്‍ സമവായ ശ്രമം നടക്കുമ്പോള്‍ ഗെലോട്ട് ഇത്തരമൊരു പരാമര്‍ശം നടത്തിയതില്‍ രാഹുല്‍ ഗാന്ധി കടുത്ത ദേഷ്യത്തിലാണ്. ഗെലോട്ടുമായി ഇടഞ്ഞിരിക്കുകയാണ് അദ്ദേഹം. നേതാവിനെ മടക്കി കൊണ്ടുവരുന്നതിന് പകരം ആട്ടിയോടിക്കുകയാണ് ഗെലോട്ടിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടിയില്‍ കുറ്റപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. മകന്‍ വൈഭവ് ഗെലോട്ടിനെ അടുത്ത തലമുറാ നേതാവിനെ ഉയര്‍ത്തി കൊണ്ടുവരുന്നതിനാണ് ഈ നീക്കമെന്ന് പാര്‍ട്ടിക്കുള്ളിലുള്ള സംസാരത്തെയും രാഹുല്‍ അംഗീകരിക്കുകയാണ്.

പാര്‍ട്ടി രണ്ട് തട്ടില്‍

പാര്‍ട്ടി രണ്ട് തട്ടില്‍

ഗെലോട്ട് പറഞ്ഞതിനോട് കോണ്‍ഗ്രസിനുള്ളിലെ ഭൂരിഭാഗം പേരും എതിര്‍പ്പറിയിച്ചിരിക്കുകയാണ്. ദില്ലി നേതൃത്വത്തില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടവര്‍ പോലുമുണ്ട്. രാഷ്ട്രീയ എതിരാളികളോട് പോലും പറയാത്ത തരത്തിലുള്ള പരാമര്‍ശമാണ് ഉണ്ടായതെന്ന് നേതാക്കള്‍ പറയുന്നു. ഗുലാം നബി ആസാദ്, രണ്‍ദീപ് സുര്‍ജേവാല, എന്നിവര്‍ ഇതിനെ പിന്തുണയ്ക്കാതെ മാറി നില്‍ക്കുകയാണ്. രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തുള്ള ഗെലോട്ട് സൂക്ഷിച്ച് സംസാരിക്കണമെന്നാണ് ദില്ലിയില്‍ നിന്നുള്ള നിര്‍ദേശം.

പൈലറ്റിന് ഒരവസരം

പൈലറ്റിന് ഒരവസരം

ഗെലോട്ടിന്റെ പരാമര്‍ശത്തിനെതിരെ ഒന്നും പ്രതികരിക്കാതിരുന്നത് സച്ചിന്‍ പൈലറ്റിനെ വീണ്ടും പാര്‍ട്ടിയുമായി അടുപ്പിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കാനാണ് രാഹുലിന് താല്‍പര്്യം. ഗെലോട്ടിന് നേതൃത്വത്തിന് മേല്‍ ഉണ്ടായിരുന്ന സ്വാധീനം ഒറ്റ പരാമര്‍ശത്തോടെ മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൈലറ്റിന് യാതൊരു കഴിവുമില്ലെന്ന പറഞ്ഞത് രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ വിജയത്തിന് ഇപ്പോഴും രാഹുല്‍ വിഭാഗം ക്രെഡിറ്റ് നല്‍കുന്നത് പൈലറ്റിനാണ്.

രാഹുല്‍ ഇടപെടുന്നു

രാഹുല്‍ ഇടപെടുന്നു

രാഹുല്‍ നേരത്തെ തന്നെ പരസ്യ പരാമര്‍ശം നടത്തരുതെന്ന് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ധിക്കരിച്ചായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം. അതേസമയം ഗെലോട്ടിന്റെ പരാമര്‍ശം സച്ചിന്റെ തിരിച്ചുവരാനുള്ള ആഗ്രഹത്തെ തന്നെ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇത്തരമൊരു പരാമര്‍ശം നടത്തിയ ഒരാളുമായി ചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ വിഭാഗത്തെ സച്ചിന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ എല്ലാ കാര്യങ്ങളും സംസാരിക്കാമെന്ന് രാഹുല്‍ അറിയിച്ചു.

Recommended Video

cmsvideo
Priyanka gandhi will be the game changer in rajasthan | Oneindia Malayalam
രാജസ്ഥാനിലും തീരുമാനം

രാജസ്ഥാനിലും തീരുമാനം

രാജസ്ഥാനിലെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിനുമായി ചര്‍ച്ചയ്ക്ക് തയാറാവുകയാണ്. ഇക്കാര്യം അവിനാശ് പാണ്ഡെ പരസ്യമായി പ്രഖ്യാപിച്ചു. ഇന്ന് തന്നെ ചര്‍ച്ച വേണമെന്നാണ് ആവശ്യം. ഇന്ന് തന്നെ നിയമസഭാ കക്ഷി യോഗവും നടക്കുന്നുണ്ട്. ഗെലോട്ട് മനപ്പൂര്‍വം ചര്‍ച്ചകള്‍ക്കുള്ള പഴുത് അവസാനിപ്പിച്ചെന്നാണ് സീനിയര്‍ വിഭാഗത്തിന്റെ വാദം. അതേസമയം മറുവശത്ത് പ്രഗതിശീല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ സച്ചിനും തുടങ്ങിയിട്ടുണ്ട്.

അവസാന ശ്രമത്തിന് പ്രിയങ്ക

അവസാന ശ്രമത്തിന് പ്രിയങ്ക

പ്രിയങ്കയും ഗെലോട്ടിന്റെ പരാമര്‍ശത്തില്‍ കടുത്ത എതിര്‍പ്പിലാണ്. അതേസമയം സോണിയാ ഗാന്ധിയുടെ പിന്തുണ ഗെലോട്ടിന് ഉള്ളത് കൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയത്. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച്ചയില്‍ സച്ചിനെ നേരത്തെ രാഹുലും സോണിയയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. സോണിയയെ സച്ചിന്റെ ധാര്‍ഷ്ട്യം ചൊടിപ്പിച്ചിരിക്കുകയാണ്. ഇതാണ് സംസ്ഥാന അധ്യക്ഷ പദവിയും, ഉപമുഖ്യമന്ത്രി പദവും നഷ്ടമാക്കിയത്. എന്നാലും പ്രിയങ്ക വിളിച്ച് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഗെലോട്ടിന്റെ അബദ്ധം ചിലപ്പോള്‍ വഴിത്തിരിവായി മാറിയേക്കും.

English summary
ashok gehlot's personal remark against sachin pilot creates dissents in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X