'ചതിയൻ' പരാമർശം, ഗെഹ്ലോട്ടിന് മറുപടിയുമായി സച്ചിൻ പൈലറ്റ്.. 'ലക്ഷ്യം ഇത്'
ദില്ലി: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ആരോപണത്തിന് മറുപടിയുമായി യുവ നേതാവും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. 'ചതിയൻ, വിലയില്ലാത്തവൻ' എന്നിങ്ങനെയുള്ള പരാമർശങ്ങളെല്ലാം അനാവശ്യമായിപ്പോയെന്നും ഗെഹ്ലോട്ടിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സച്ചിൻ പ്രതികരിച്ചു.
'പേര് വിളിക്കലും, ചെളിവാരിയെറിയിലിലും കാര്യമില്ല. അദ്ദേഹത്തെ പോലൊരു മുതിർന്ന നേതാവ് അത്തരമൊരു പ്രതികരണം നടത്തരുതായിരുന്നു. താനൊരിക്കലും അങ്ങനെയൊരു പരാമർശം നടത്തുകയില്ല', സച്ചിൻ പറഞ്ഞു. നിലവിൽ ബി ജെ പിക്കെതിരായ പോരാട്ടം കടുപ്പിക്കുകയാണ് ലക്ഷ്യം. അതിന് രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി പകരുകയാണ് വേണ്ടത്, മധ്യപ്രദേശിൽ ഭാരത് ജോഡെ യാത്രയ്ക്കിടെ സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

'പേര് വിളിക്കലും, ചെളിവാരിയെറിയിലിലും കാര്യമില്ല. അദ്ദേഹത്തെ പോലൊരു മുതിർന്ന നേതാവ് അത്തരമൊരു പ്രതികരണം നടത്തരുതായിരുന്നു. താനൊരിക്കലും അങ്ങനെയൊരു പരാമർശം നടത്തുകയില്ല', സച്ചിൻ പറഞ്ഞു. നിലവിൽ ബി ജെ പിക്കെതിരായ പോരാട്ടം കടുപ്പിക്കുകയാണ് ലക്ഷ്യം. അതിന് രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി പകരുകയാണ് വേണ്ടത്, മധ്യപ്രദേശിൽ ഭാരത് ജോഡെ യാത്രയ്ക്കിടെ സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്ത് ബി ജെ പിക്കെതിരെ പോരാടാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുകയാണ് ഗെഹ്ലോട്ടിനാണ് കോൺഗ്രസിന്റെ ചുമതല. ഒറ്റക്കെട്ടായി ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം', സച്ചിൻ പൈലറ്റ് പറഞ്ഞു. രണ്ട് തവണ ഗെഹ്ലോട്ടിന്റെ കീഴിൽ കോൺഗ്രസ് രാജസ്ഥാൻ ഭരണം പിടിച്ചു. പിന്നീട് തുടർച്ചയായി രണ്ട് തവണ കോൺഗ്രസ് പരാജയം രുചിച്ചു. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് തീരുമാനത്തെ ഞങ്ങൾ അംഗീകരിച്ചു. ഇത്തവണ തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുപോലുള്ളൊരു സാഹചര്യത്തിൽ ഗെഹ്ലോട്ടിനെ പോലുള്ള നേതാവ് ഇത്തരത്തിൽ പ്രതികരിക്കുന്നത് ഗുണകരമല്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

സച്ചിൻ ചതിയനാണെന്നും അദ്ദേഹത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നുമായിരുന്നു അശോക് ഗെഹ്ലോട്ട് ഇന്ന് പ്രതികരിച്ചത്. 'ഒരു ചതിയനെ എങ്ങനെ മുഖ്യമന്ത്രയാക്കും? നേതൃത്വത്തിനെതിരെ വിമത നീക്കം നടത്തി, സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ച ആദ്യത്തെ പാർട്ടി അധ്യക്ഷനായിരിക്കും സച്ചിൻ. ബി ജെ പിയാണ് സച്ചിൻ പൈലറ്റിന്റെ വിമത നീക്കത്തിന് പിന്നിലെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.
10 കോടിയോളം രൂപ വിമത നീക്കത്തിന് ബി ജെ പി വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിന് തന്റെ കൈയ്യിൽ തെളിവുണ്ടെന്നും ഗെഹ്ലോട്ട് അവകാശപ്പെട്ടിരുന്നു. . ആർക്കൊക്കെ പണം ലഭിച്ചെന്ന് തനിക്ക് അറിയില്ല. ദില്ലിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അമിത് ഷാ എന്നിവരുമായി സച്ചിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിന്റെ ദൂതൻമാർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാതെയായിരുന്നു പൈലറ്റ് അന്ന് ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു.

അതേസമയം ഗെഹ്ലോട്ടിന്റെ ആരോപണങ്ങൾക്കെതിരെ സച്ചിൻ പക്ഷം രംഗത്തെത്തി. മഹാഭാരതത്തിൽ അഭിമന്യുവിനെ പോലെയാണ് സച്ചിൻറെ അവസ്ഥയെന്നായിരുന്നു സച്ചിൻ പക്ഷ നേതാവും മന്ത്രിയുമായ രാജേന്ദർ സിംഗ് ഗൂഡ പ്രതികരിച്ചത്. അഭിമന്യുവിനെപ്പോലെ സച്ചിൻ പൈലറ്റും വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. അഭിമന്യുവിനെ പോലെ തന്നെ ചക്രവ്യൂഹത്തിൽ നിന്ന് ചക്രവ്യൂഹത്തിൽ നിന്നും പുറത്ത് കടക്കാൻ പൈലറ്റിന് അറിയാം. ഗെഹ്ലോട്ട് സോണിയ ഗാന്ധി പറയുന്നത് കേൾക്കാൻ തയ്യാറാകുന്നില്ല. സച്ചിൻ പക്ഷത്തെ എം എൽ എമാർ ബി ജെ പിയിൽ നിന്നും പണം വാങ്ങിയെങ്കിൽ എന്തുകൊണ്ടാണ് തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്', ഗൂഡ ചോദിച്ചു.












Click it and Unblock the Notifications