Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിനെ വെട്ടി ഗെലോട്ട്? എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച, രാഹുലിനെ കാണാന്‍ കേരളത്തിലേക്ക്!!

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള കരുക്കള്‍ നീക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ചൊവ്വാഴ്ച്ച രാത്രി അദ്ദേഹത്തിന്റെ നിര്‍ണായക നീക്കത്തില്‍ ജി23 നേതാക്കള്‍ ഞെട്ടിയിരിക്കുകയാണ്. എംഎല്‍എമാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്ത സമയത്തായിരുന്നു ഈ കൂടിക്കാഴ്ച്ച. സച്ചിന്‍ പക്ഷം ഇങ്ങനൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.

അത് മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ ഏകപക്ഷീയമായ പിന്തുണ ഗെലോട്ടിന് ലഭിക്കാനുള്ള സാധ്യതയും മുന്നിലാണ്. തരൂര്‍ വിചാരിച്ചത് പോലെ എളുപ്പമല്ല കാര്യങ്ങള്‍. അശോക് ഗെലോട്ട് തന്ത്രങ്ങളുടെ കാര്യത്തില്‍ ഒരുപാട് മുന്നിലാണ്. രാഹുല്‍ ഗാന്ധിയെയും അദ്ദേഹം കാണുമെന്നാണ് വിവരം. വിശദമായ വിവരങ്ങളിലേക്ക്....

1

ഗെലോട്ടിന് ഇപ്പോഴും മത്സരിക്കാന്‍ താല്‍പര്യമില്ല. പക്ഷേ ഹൈക്കമാന്‍ഡില്‍ നിന്ന് സമ്മര്‍ദം ശക്തമാണ്. താന്‍ രാജസ്ഥാന്‍ വിടാനില്ലെന്നാണ് ഗെലോട്ട് അറിയിച്ചിരിക്കുന്നതെന്ന് രാജസ്ഥാനിലെ മന്ത്രിയായ പ്രതാപ് സിംഗ് കച്ചാരിയാസ് പറയുന്നു. ഗെലോട്ടും മറ്റ് നേതാക്കളും ചേര്‍ന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കച്ചരിയാസ് വ്യക്തമാക്കി. എന്നാല്‍ ഗാന്ധി കുടുംബം ഗെലോട്ടിനെ നിര്‍ബന്ധിക്കുന്നുണ്ട്. മറ്റാരെയും രാഹുലിനോ സോണിയക്കോ താല്‍പര്യമില്ല. ഗെലോട്ടിന്റെ താല്‍പര്യമില്ലായ്മയ്ക്ക് കാരണം സച്ചിന്‍ പൈലറ്റാണ്.

2

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ ഗെലോട്ടിന് രാജസ്ഥാനില്‍ മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വരും. അങ്ങനെ വന്നാല്‍ സച്ചിന്‍ പൈലറ്റ് അടുത്ത മുഖ്യമന്ത്രിയായി എത്തും. ഇത് ഗെലോട്ടിന് താല്‍പര്യമില്ലാത്ത കാര്യമാണ്. ഗെലോട്ടിനോ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കോ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുന്നതില്‍ താല്‍പര്യമില്ല. നേതൃത്വത്തിന് മുന്നില്‍ കരുത്ത് കാണിക്കാന്‍ വേണ്ടിയിട്ടാണ് എംഎല്‍എമാരുടെ യോഗം ഗെലോട്ട് വിളിച്ചത്. വലിയ മാറ്റം എന്തായാലും നടക്കുമെന്നാണ് സൂചന.

3

അടുത്ത ദിവസം തന്നെ ഗെലോട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നാണ് ഗാന്ധി കുടുംബം ആവശ്യപ്പെടുന്നത്. എന്നാല്‍ രാഹുലിന്റെ കൊണ്ട് സമ്മതിക്കാനാണ് ഗെലോട്ടിന്റെ നീക്കം. അടുത്ത അധ്യക്ഷനായി രാഹുല്‍ തന്നെ വരണമെന്നാണ് ആവശ്യം. ഇനി അധ്യക്ഷനായാലും മുഖ്യമന്ത്രി പദത്തില്‍ കുറച്ച് കാലം കൂടി തുടരണമെന്നാണ് ഗെലോട്ടിന്റെ ആഗ്രഹം. ഇതിന് നേതൃത്വം വഴങ്ങേണ്ടി വരും. ദേശീയ രാഷ്ട്രീയത്തിലേക്ക് ഗെലോട്ട് പോയാല്‍, പകരമൊരു വിശ്വസ്തനെ രാജസ്ഥാന്‍ ഭരിക്കാനായി അദ്ദേഹം കൊണ്ടുവന്നേക്കും.

4

ഇതൊന്നും വിജയിച്ചില്ലെങ്കില്‍ മറ്റൊരു തന്ത്രവും ഗെലോട്ടിന്റെ പക്കലുണ്ട്. മുഖ്യമന്ത്രി പദം കൈവശം വെക്കുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായി എത്തുകയാണ് മറ്റൊരു പ്ലാന്‍. സോണിയാ ഗാന്ധിയെ പൂര്‍ണ ചുമതലകളുള്ള അധ്യക്ഷയായി കൊണ്ടുവരാനും ഗെലോട്ട് ശ്രമിച്ചേക്കും. സെപ്റ്റംബര്‍ മുപ്പത് മുതല്‍ കോണ്‍ഗ്രസ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ച് തുടങ്ങും. അതേസമയം ഗെലോട്ട് പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍, എല്ലാവരോടും ദില്ലിയിലേക്ക് എത്തണമെന്നാണ് എംഎല്‍എമാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

5

രാഹുല്‍ ഉടനൊന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പാണ്. ഭാരത് ജോഡോ യാത്ര സമാപിക്കാന്‍ സമയമെടുക്കും. അതുകൊണ്ട് ഗെലോട്ട് ഉടന്‍ തന്നെ കേരളത്തിലെത്തും. കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണാനാണ് പ്ലാന്‍. രാഹുലിനോട് മത്സരിക്കണമെന്ന് ആവശ്യപ്പെടാനാണ് ഗെലോട്ടിന്റെ വരവ്. ദില്ലി, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് ഗെലോട്ടിന്റെ യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. രാഹുലിനെ പിന്തുണച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ഇതും ഗെലോട്ടിന്റെ തന്ത്രമാണ്.

6

ഗെലോട്ട് ബുധനാഴ്ച്ച ദില്ലിയിലെത്തി സോണിയയുമായി കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷം രാഹുലിനെ കാണാന്‍ കൊച്ചിയിലേക്ക് തിരിക്കും. സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്തപ്പോഴാണ് ഈ യോഗം നടന്നിരിക്കുന്നത്. സച്ചിന്‍ ആണെങ്കില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊച്ചിയിലാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന ്കൂടുതല്‍ ഉപാധികള്‍ മുമ്പോട്ട് വെച്ച് ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാനാണ് ഗെലോട്ടിന്റെ നീക്കം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിനെ വരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗെലോട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+