Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഫ ഖാന്‍ അഥവാ മോദിയുടെ മുസ്ലിംമുഖം!

അഹമ്മദാബാദ്: ചാനല്‍ ചര്‍ച്ചകളിലും തിരഞ്ഞെടുപ്പ് ക്യാംപെയ്‌നുകളിലും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദമാണ് ആസിഫ ഖാന്‍ എന്ന തീപ്പൊരി വനിതാ നേതാവ്. മീനാക്ഷി ലേഖിയെയും സ്മൃതി ഇറാനിയെയും നിര്‍മല സീതാരാമനെയും പോലെ മോദി നിലപാടുകള്‍ മുറുകെ പിടിക്കുന്നു ഗുജറാത്തില്‍ നിന്നുള്ള ആസിഫ.

ന്യൂനപക്ഷ വിരുദ്ധന്‍ എന്ന് മോദിയെ ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഗുജറാത്തില്‍ നിന്നുള്ള ഈ മുസ്ലിം നേതാവ്. പത്രപ്രവര്‍ത്തകയായിരുന്ന ആസിഫ ഖാന്‍ 2012 ലാണ് കോണ്‍ഗ്രസ് വിട്ട് മോദി ക്യാംപിലെത്തിയത്.

മോദിയുടെ വനിതാ ബ്രിഗേഡിലെ ശക്തമായ സാന്നിധ്യമായ ആസിഫ ഖാനെക്കുറിച്ച്.

 ആസിഫ ഖാന്‍

ആസിഫ ഖാന്‍

സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ നരേന്ദ്ര മോദിയുടെ പോപ്പുലാരിറ്റി കൂട്ടുന്നതില്‍ ആസിഫ ഖാനെപ്പോലുള്ള നേതാക്കളുടെ സംഭാവനകള്‍ ചെറുതല്ല. മോദിയുടെ തിരഞ്ഞെടുപ്പ റാലികളിലും പരിപാടികളിലും കാണുന്ന വന്‍ സ്ത്രീ സാന്നിധ്യം തന്നെ ഇതിനുള്ള തെളിവ്.

ജേര്‍ണലിസ്റ്റ്

ജേര്‍ണലിസ്റ്റ്

നാല്‍പത് കാരിയായ ആസിഫ ഖാന്റെ വരവ് പത്രപ്രവര്‍ത്തന രംഗത്തു നിന്നാണ്. സന്ദേശ്, സീ ടി വി തുടങ്ങിയ മാധ്യമങ്ങള്‍ക്ക് വേണ്ടി ആസിഫ ഖാന്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മീനാക്ഷി ലേഖി

മീനാക്ഷി ലേഖി

ചാനല്‍ ചര്‍ച്ചകളില്‍ പ്രോ മോദി ആശയങ്ങള്‍ക്കായി വാദിക്കുന്ന ചുറുചുറുക്കുള്ള നേതാവാണ് മീനാക്ഷി ലേഖി. അഭിഭാഷകയാണ് ഇവര്‍.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

നടിയും മോഡലും പ്രൊഡ്യൂസറുമായിരുന്നു ഇപ്പോഴത്തെ ബി ജെ പി നേതാവ് സ്മൃതി ഇറാനി മുന്‍പ്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പേ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു ഇവര്‍.

ബ്രാന്‍ഡ് പൊളിറ്റിക്‌സ്

ബ്രാന്‍ഡ് പൊളിറ്റിക്‌സ്

മോദിയെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കുക എന്നതാണ് രാഷ്ട്രീയ എതിരാളികളുടെ ഒരു സ്ഥിരം നമ്പര്‍. ഇതിനെതിരെയുള്ള ബി ജെ പിയുടെ ക്യാംപെയ്ന്‍ നയിക്കുന്നത് ആസിഫഖാനെപ്പോലുളള നേതാക്കളാണ്.

വരവ് കോണ്‍ഗ്രസില്‍ നിന്നും

വരവ് കോണ്‍ഗ്രസില്‍ നിന്നും

2012 ലാണ് കോണ്‍ഗ്രസ് വിട്ട് ആസിഫ ഖാന്‍ മോദി ക്യാംപിലെത്തുന്നത്.

 കോണ്‍ഗ്രസ് വക്താവ്

കോണ്‍ഗ്രസ് വക്താവ്

2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി വക്താവായിരുന്നു ആസിഥ ഖാന്‍.

മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ കണ്‍വീനറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പട്ടേലിനൊപ്പം

പട്ടേലിനൊപ്പം

കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ വിശ്വസ്തയായിരുന്നു ഒരു കാലത്ത് ആസിഫ.

 ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

ബി ജെ പി മൈനോരിറ്റി മോര്‍ച്ചയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ് ആസിഫ ഖാന്‍ ഇപ്പോള്‍. ഗുജറാത്തിലെ സ്ത്രീകളും മുസ്ലിങ്ങളും മോദിക്കെതിരല്ല എന്നതിന് ഉദാഹരണമാണ് ആസിഫ ഖാന്‍.

മോദി ഭാഗം

മോദി ഭാഗം

ഗുജറാത്തില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണ് എന്നാല്‍ കലാപത്തിന് മോദിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല എന്നാണ് ചാനലുകളില്‍ ആസിഫയുടെ നിലപാട്.

മോദിയുടെ വഴിയേ

മോദിയുടെ വഴിയേ

നരേന്ദ്ര മോദിയെ പോലെ തന്നെ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് ആസിഫ.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+