സര്‍ക്കാര്‍ പോസ്റ്ററില്‍ ആസിയ അന്ദ്രാബിയുടെ ചിത്രം; ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

അനന്ത്‌നാഗ്: കാശ്മീരിലെ അനന്ത്‌നാഗ് ബ്രെങ് ബ്ലോക്കില്‍ ബേഠി ബച്ചാവോ ബേഠി പഠാവോ പരിപാടിയുടെ പോസ്റ്ററില്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ബേഠി ബച്ചാവോ ബേഠി പഠാവോ.

ആലുവയിൽ മെട്രോ തൊഴിലാളികൾക്ക് മേൽ ലോറി പാഞ്ഞ് കയറി.. 3 അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു

വരാനിരിക്കുന്നത് കനത്ത ഇടിയും മഴയും... തുലാവര്‍ഷമല്ല, പക്ഷെ ശക്തമായ മഴയ്ക്ക് സാധ്യത

പെണ്‍കുട്ടികളെ ഭ്രൂണാവസ്ഥയില്‍ തന്നെ കൊലപ്പെടുത്തുന്നത് ഉത്തരേന്ത്യയില്‍ പലയിടത്തും പതിവാണ്. പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും പല സമൂഹങ്ങളും തയ്യാറാകാറില്ല. ഇതിനെതിരെ വ്യാപകമായ പ്രചരണം സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെ നടക്കുന്നുണ്ട്. ഇത്തരമൊരു പരിപാടിയിലാണ് അന്ദ്രാബിയുടെ ചിത്രം ഉപയോഗിച്ചത്.

asiya-andrabi-kashmir-arrest

സാനിയ മിര്‍സ, ലതാ മങ്കേഷ്‌കര്‍, കിരണ്‍ ബേദി തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ആസിയയുടെ ചിത്രവും. ഇത് ശ്രദ്ധയില്‍പ്പട്ടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, പ്രൊജക്ട് ഓഫീസറായ ഷമ്മിയയെ സസ്‌പെന്‍ഡ് ചെയ്തു. കാശ്മീര്‍ പാക്കിസ്ഥാനൊപ്പം ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് ആസിയയുടെ സംഘടന. പാക് പതാക ഉയര്‍ത്തിയതിനും മറ്റും ഒട്ടേറെ കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. കാശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇവരെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Asiya Andrabi’s photo in poster: Child development project officer suspended,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്